ഒരു നാട് മുഴുവൻ ദേവനന്ദയെ കണ്ടെത്താനുള്ള തിരച്ചിലിലാണ്. വലിയ ജന കൂട്ടമാണ് കുട്ടിയെ തിരക്കി രാത്രിയിലും സജീവമായി തിരച്ചിലിൽ ഏർപ്പെട്ടിരിക്കുകയാണ്. സോഷ്യൽ മീഡയയിലൂടെ കുഞ്ഞിന്റെ ചിത്രം പുറത്തുവിട്ടിട്ടുണ്ട്. ഒരു നാട് മുഴുവൻ പ്രാർഥനയോടെ പൊലീസിനൊപ്പം കുട്ടിയെ തേടി രംഗത്തുണ്ട്.
രാത്രി ആയതിനാൽ പുഴയിലുള്ള തിരച്ചിൽ അവസാനിപ്പിച്ചു. ഇന്ന് രാവിലെ കൊല്ലത്ത് വീട്ടിൽ കളിച്ചു കൊണ്ടിരുന്നപ്പോഴാണ് കുട്ടിയെ കാണാതായി ഇപ്പോൾ പത്തു മണിക്കൂർ പിന്നീടുമ്പോഴും ഒരു സൂചന പോലും പോലീസിന് ലഭിച്ചിട്ടില്ല. സോഷ്യൽ മീഡിയയിൽ വ്യാജ പ്രചരണങ്ങളും നടക്കുന്നുണ്ട്.
വീടിന് സമീപത്തെ പുഴയിൽ തിരച്ചിൽ നടത്തിയപ്പോൾ പൊലീസ് നായ മണം പിടിച്ച് പുഴ കടന്നു പോയിരുന്നു. തുടർന്ന് വള്ളക്കടവിലേക്കു എത്തി. പക്ഷെ നായ കുട്ടിയുടെ വീട്ടിലേക്കും മടങ്ങിയെത്തിയതോടെ തിരച്ചിൽ അവസാനിപ്പിച്ചു.
ദേവനന്ദയുടെ ചിത്രം സമൂഹ മാധ്യമങ്ങളിൽ മോഹൻലാൽ അടക്കമുള്ള പ്രമുഖർ പങ്കുവച്ചിട്ടുണ്ട്.
കുഞ്ഞിനെ റ അമ്മ ധന്യ തുണികഴുകാൻ പോകുമ്പോൾ കുട്ടിയോട് വീട്ടിലിരിക്കാൻ പറഞ്ഞുവെന്നും കുഞ്ഞ് അകത്തേക്ക് പോകുന്നത് ധന്യ കണ്ടു. പക്ഷെ തിരികെ വന്നപ്പോൾ കുട്ടിയെ കണ്ടില്ല എന്നാണ് പറയുന്നത്.