മലയാളികളുടെ സ്വന്തം ലാലേട്ടനൊപ്പം ഒരു സെൽഫി. അത് എല്ലാവരും കൊതിക്കുന്ന ഒന്നാണ്. കൂടെ നിന്ന് സെൽഫി എടുക്കാൻ ലാലേട്ടൻ ഒട്ടും മടി കാണിക്കുകയുമില്ല. അത്തരത്തിൽ ഒരു ലാലേട്ടന്റെ ഒപ്പം ഒരു സെൽഫി എടുക്കാൻ എത്തിയതാണ് ഒരു ആരാധിക. ഓസ്ട്രേലിയൻ വിമാനത്താവളത്തിലായിരുന്നു സംഭവം. മെഗാ ഷോ കഴിഞ്ഞ് കേരളത്തിലേക്ക് മടങ്ങാനായി എയർപോർട്ടിൽ എത്തിയതായിരുന്നു ലാലേട്ടനും സംഘവും. അപ്പോഴാണ് ഒരു ആരാധിക ഫോട്ടോ സെൽഫി എടുക്കാൻ ഓടി വന്നത്. പക്ഷേ ലാലേട്ടന്റെ അടുത്ത് എത്തുവാൻ അവർക്ക് ആയില്ല. ഇത് കണ്ട ലാലേട്ടൻ തന്നെ ആ സ്ത്രീയെ വിളിച്ചു അടുത്ത് നിർത്തി ഒരു ഫോട്ടോ എടുത്തു. ആ ആരാധികയെ സംബന്ധിച്ചിടത്തോളം ഏറെ വിലപ്പെട്ട നിമിഷം തന്നെയായിരിക്കുമതെന്ന് തീർച്ച.