അഭിനയത്തിൽ മാത്രമല്ല ആരോഗ്യകാര്യങ്ങളിലും നടൻ മോഹൻലാൽ അതീവശ്രദ്ധാലുവാണ്. അതുകൊണ്ടു തന്നെ ചിലപ്പോളെല്ലാം തന്റെ വർക്ക് ഔട്ട് വീഡിയോകൾ മോഹൻലാൽ സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുണ്ട്. അത്തരത്തിൽ മോഹൻലാൽ പങ്കുവെച്ച ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലായിരിക്കുന്നത്. മോഹൻലാലിന്റെ ജിം ട്രയിനറായ ജയിസൺ പോൾസൺ അദ്ദേഹത്തെ ട്രയിൻ ചെയ്യിപ്പിക്കുന്ന വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ജിമ്മിൽ ട്രയിൻ ചെയ്യുന്ന വീഡിയോയ്ക്ക് ഇതിനകം നിരവധി പേരാണ് അഭിനന്ദനം അറിയിച്ച് എത്തിയിരിക്കുന്നത്.
പാൻ ഇന്ത്യൻ ആക്ഷൻ ചിത്രം ‘വൃഷഭ’യാണ് മോഹൻലാലിന്റേതായി ഇപ്പോള്‍ ചിത്രീകരണം പുരോഗമിക്കുന്നത്. നന്ദ കിഷോറാണ് ചിത്രത്തിന്റെ സംവിധാനം. സഹ്റ എസ് ഖാന് നായികയാകും. ദേവിശ്രീ പ്രസാദാണ് സംഗീതം സംവിധാനം. എവിഎസ് സ്റ്റുഡിയോസ്, ഫസ്റ്റ് സ്റ്റെപ്പ് മൂവീസ്, ബാലാജി ടെലിഫിലിംസ്, കണക്റ്റ് മീഡിയ എന്നീ ബാനറുകലില്‍ അഭിഷേക് വ്യാസ്, വിശാല്‍ ഗുര്‍നാനി, ജൂഹി പരേഖ് മെഹ്ത, ശ്യാം സുന്ദര്‍, ഏക്ത കപൂര്‍, ശോഭ കപൂര്‍, വരുണ്‍ മാതൂര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. റോഷന് മെക, ഷനയ കപൂര്‍, രാഗിണി ദ്വിവേദി, ശ്രീകാന്ത് മെക തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മോഹൻലാലിന്റെ ‘വൃഷഭ’ തലമുറകളിലൂടെ കഥ പറയുന്ന ഒന്നാണെന്ന് റിപ്പോര്‍ട്ടുണ്ട്.
View this post on Instagram
മോഹൻലാൽ നായകനായ ‘മലൈക്കോട്ടൈ വാലിബൻ’ എന്ന പുതിയ ചിത്രമാണ് പ്രദര്‍ശനത്തിന് ഒരുങ്ങുന്നത്. ലിജോ ജോസ് പെല്ലിശ്ശേരിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്’. ഏറ്റവും ചര്‍ച്ചയായി മാറിയ ഒരു സിനിമാ പ്രഖ്യാപനമായിരുന്നു ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ മോഹൻലാല്‍ നായകനായി അഭിനയിക്കുന്നുവെന്നത്. രാജസ്ഥാനിലാണ് മോഹൻലാല്‍ ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ ചിത്രീകരണം.
View this post on Instagram