ഗോള്‍ഡന്‍ വിസ സ്വീകരിക്കാന്‍ മമ്മൂട്ടിക്ക് പിന്നാലെ മോഹന്‍ലാലും ദുബായിലെത്തി. താരം ദുബായിലെത്തിയതിന്റെ ചിത്രങ്ങള്‍ ഇപ്പോള്‍ പുറത്തു വന്നിരിക്കുകയാണ്. 2020-ല്‍ മോഹന്‍ലാല്‍ ദുബായില്‍ സ്വന്തമായി വീട് വച്ചിരുന്നു. യുഎഇയുടെ ദീര്‍ഘകാല താമസ വീസയായ ഗോള്‍ഡന്‍ വീസയ്ക്ക് ഇതാദ്യമായാണ് മലയാള സിനിമയില്‍ നിന്നുള്ളവര്‍ അര്‍ഹരാകുന്നത്. 10 വര്‍ഷം കാലാവധിയുള്ള ഗോള്‍ഡന്‍ വീസയാണ് ലഭിക്കുക.
വിവിധമേഖലകളില്‍ സംഭാവന നല്കിയ വ്യക്തികള്‍ക്കാണ് യുഎഇ ഗോള്‍ഡന്‍ വീസ നല്‍കുന്നത്. നേരത്തേ ഷാറൂഖ് ഖാന്, സഞ്ജയ് ദത്ത് തുടങ്ങിയവര്‍ക്കും ഒട്ടേറേ പ്രവാസി വ്യവസായികള്‍ക്കും ഗോള്‍ഡന്‍ വീസ ലഭിച്ചിരുന്നു.
മോഹന്‍ലാല്‍ സംവിധായകനാകുന്ന ആദ്യ ചിത്രം ബാറോസ്, പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോ ഡാഡി, ജീത്തു ജോസഫ് ചിത്രം ട്വല്‍ത്ത് മാന്‍ എന്നിവയാണ് താരത്തിന്റെ പുതിയ പ്രൊജക്ടുകള്‍.