ബാഹുബലി നായകൻ പ്രഭാസിനെ നായകനാക്കി കെ ജി എഫ് സംവിധായകൻ പ്രശാന്ത് നീൽ ഒരുക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ കഴിഞ്ഞ ദിവസമാണ് പുറത്ത് വിട്ടത്. സലാർ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ നിർമാണം കെ ജി എഫ് നിർമിച്ച ഹോംബാലെ ഫിലിംസ് തന്നെയാണ്. ഇപ്പോൾ പുറത്ത് വരുന്ന പുതിയ റിപ്പോർട്ടുകൾ അനുസരിച്ച് ലാലേട്ടനും റാണ ദഗുബട്ടിയും ചിത്രത്തിന്റെ ഭാഗമാകുമെന്നാണ് അറിയുവാൻ കഴിയുന്നത്. ഇരുപത് കോടിയോളമാണ് ലാലേട്ടന്റെ പ്രതിഫലമെന്നും തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സലാർ എന്ന വാക്കിന് അർത്ഥം രാജാവിന്റെ വലംകൈ എന്നാണെന്ന് സംവിധായകൻ വെളിപ്പെടുത്തിയിരുന്നു. പ്രഭാസിന്റെ ഗോഡ്ഫാദർ റോളിലാണ് ലാലേട്ടൻ എത്തുന്നത് എന്നാണ് റിപ്പോർട്ടുകൾ എന്നതുകൊണ്ട് തന്നെ ആരാധകർ ഇപ്പോൾ ഏറെ ആവേശത്തിലാണ്.
Legendary &Complete actor #Mohanlal sir doing a godfather role in #Prabhas #Salaar movie 😍😍
SALAAR:THE RIGHT HAND MAN TO A KING
Official Announcement may be this month end
Waiting to watch both in one screen🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥 pic.twitter.com/K5YkSZodaZ— TELUGUFILMNAGAR (@TFI_1_) December 10, 2020
ലാലേട്ടനെയും റാണ ദഗുബട്ടിയെയും കൂടാതെ ദിഷാ പഠാനി, കിയാരാ അഡ്വാനി, വിജയ് സേതുപതി, സമുതിരക്കനി എന്നിങ്ങനെ ഒരു വമ്പൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുമെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ജനുവരി മാസം ചിത്രീകരണം ആരംഭിക്കുവാൻ ഒരുങ്ങുന്ന ചിത്രത്തിന്റെ അണിയറപ്രവർത്തകർ ഈ വാർത്തകളെ കുറിച്ച് ഔദ്യോഗികമായ ഒരു സ്ഥിരീകരണം നൽകുവാൻ കാത്തിരിക്കുകയാണ് ഏവരും.