ആറു വർഷത്തെ കാത്തിരിപ്പിനുശേഷം ദൃശ്യം 2ന്റെ ചിത്രീകരണം ആരംഭിച്ചിരിക്കുകയാണ്. കൊച്ചിയിൽ ഷെഡ്യൂൾ ചെയ്ത ഷൂട്ടിങ് അവസാനിച്ച സംഘം തൊടുപുഴ ഷെഡ്യൂൾഡ് ഷൂട്ടിങ്ലേക്ക് കടന്നിരിക്കുന്നു. വഴിത്തല സ്വദേശി മഠത്തിപ്പറമ്പില്‍ ജോസഫിന്റെ വീടാണ് ഏഴ് വര്‍ഷം മുന്‍പ് ദൃശ്യത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച ജോര്‍ജുകുട്ടിയുടെ വീടായി ചിത്രീകരിച്ചത്. ദൃശ്യം 2ലും പ്രധാന ലൊക്കേഷനാണ് ഈ വീട്. ഇവിടുത്തെ ഗേറ്റ് കടന്ന് മോഹന്‍ലാലിന്റെ പുതിയ വാഹനമായ ടൊയോട്ട വെല്‍ഫയര്‍ കാര്‍ എത്തുന്നതിന്റെ ദൃശ്യം സമൂഹമാധ്യമങ്ങളില്‍ മോഹന്‍ലാല്‍ ആരാധകർ ഇപ്പോൾ ഏറ്റെടുത്തിരിക്കുകയാണ്.
79.5 ലക്ഷം രൂപ എക്സ് ഷോറൂം വിലയുള്ള KL 07 CU 2020 എന്ന ഫാന്‍സി നമ്പരിലുള്ള വെല്‍ഫയര്‍ സ്വന്തമാക്കുന്ന കേരളത്തിലെ ആദ്യ ഉപഭോക്താക്കളില്‍ ഒരാളായിരുന്നു മോഹന്‍ലാല്‍. ആദ്യ ഭാഗത്തിനായി ഈ വീട് വിട്ടുകൊടുക്കുമ്പോൾ ചിത്രം ഇത്ര ഹിറ്റാകും എന്ന് അദ്ദേഹം വിചാരിച്ചിരുന്നില്ല. രണ്ടാംഭാഗം ഷൂട്ട് ചെയ്യുമ്പോൾ വീടിന് ചില മാറ്റങ്ങൾ വന്നിട്ടുണ്ട്. ഷീറ്റ് ഇട്ടിരുന്ന കാർപോർച്ച് ഇപ്പോൾ വാർത്തു എന്നതാണ് പ്രധാന മാറ്റം. കൃഷി പച്ച പിടിച്ചതിനെ തുടർന്ന് സാമ്പത്തികമായി കുറച്ച് മുൻപോട്ട് എത്തിയ ജോർജുകുട്ടിയെയാണ് രണ്ടാംഭാഗത്തിൽ കാണാൻ സാധിക്കുന്നത്.