വനിതയുടെ അവാര്‍ഡ് വേദിയില്‍ മികച്ച നടനുള്ള പുരസ്കാരം ഏറ്റുവാങ്ങിയപ്പോഴും മോഹൻലാൽ പൃഥ്വിരാജിനെക്കുറിച്ച് വാചാലനായിരുന്നു. മലയാള സിനിമയ്ക്ക് ഒരുപാട് പ്രത്യേകതകൾ കൊണ്ടുവന്ന ഒരു ചിത്രമായിരുന്നു ലൂസിഫർ എന്നും കേരളത്തിനു പുറത്ത് മാത്രമല്ല ഇന്ത്യയ്ക്ക് പുറത്തും ഏറെ ശ്രദ്ധനേടിയ ഒരു ചിത്രമായി അത് മാറിയെന്നും അത് വളരെ അഭിമാനപൂർവ്വം ആയ നിമിഷമാണെന്നും മോഹൻലാൽ പറഞ്ഞു. അത്തരത്തിൽ ഒരു ചിത്രം എടുക്കുവാൻ ആണ് എല്ലാവരും ആഗ്രഹിക്കുന്നതെന്നും എന്നാൽ എങ്ങനെയാണ് അത്തരത്തിലുള്ള ഒരു ചിത്രം സംഭവിക്കുന്നതെന്ന രഹസ്യം ആർക്കും അറിയില്ല എന്നും അദ്ദേഹം പറയുന്നുണ്ട്.
ആ രഹസ്യം അറിയാവുന്നവർ എല്ലാവരും ചേർന്നപ്പോൾ അത് ലൂസിഫർ ആയി മാറി എന്നും താരം കൂട്ടിച്ചേർക്കുന്നു. ഇന്ത്യൻ സിനിമയിലെ മികച്ച സംവിധായകരിൽ ഒരാളായി പൃഥ്വിരാജ് ഉടൻ മാറുമെന്ന് മോഹൻലാൽ തന്റെ ഹൃദയത്തിൽ നിന്നും പറയുന്നു. കലാഭവൻ ഷാജോൺ, മഞ്ജു എന്ന് തുടങ്ങിയവർ ഒന്നും ഇല്ലായിരുന്നെങ്കിൽ ആ ചിത്രം വിജയം ആവില്ലായിരുന്നു എന്നും എല്ലാവരെയും വളരെ കൃത്യതയോടെയാണ് പൃഥ്വിരാജ് തെരഞ്ഞെടുത്തത്തെന്നും മോഹൻലാൽ പറയുന്നുണ്ട്. ലൂസിഫറിലൂടെ മികച്ച സംവിധായകനുള്ള പുരസ്കാരം പൃഥ്വിരാജിനും ലഭിച്ചു.
Lalettan Mohanlal speech after receiving the Vanitha Best Actor Award 2020 for #Lucifer!
“ Prithviraj will be one of the greatest directors in Indian films soon. “PrithviOfficial Poffactio #Empuraan #VanithaFilmAwards2020 pic.twitter.com/v9OGL0GExV
— Shaheeb Ibrahim (Sachu) (@ShaheebTI) February 10, 2020