ടോയോട്ട വാഹനങ്ങളോട് മോഹന്‍ലാലിന് പ്രത്യേക താല്പര്യമുണ്ട്. ടൊയോട്ടയുടെ അത്യാഡംബര എസ്യുവിയായ വെല്‍ഫെയറിലാണ് താരത്തിന്റെ പതിവ് യാത്രകള്‍. ഇപ്പോഴിതാ താരം ഒരു പുതിയ ഇന്നോവ ക്രിസ്റ്റ സ്വന്തമാക്കിയിരിക്കുകയാണ്.
മോഹന്‍ലാല്‍ ഫാന്‍സ് ക്ലബ്ബിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം പുറത്തുവിട്ടത്. താരം വാഹനം ഏറ്റു വാങ്ങുന്നതിന്റെ ചിത്രവും പുറത്തുവന്നിട്ടുണ്ട്. ഗാര്‍നെറ്റ് റെഡ് നിറത്തിലുള്ള ഇന്നോവ ക്രിസ്റ്റയാണ് താരം വാങ്ങിയത്. ഇന്നോവ ക്രിസ്റ്റയുടെ ഇസഡ് 7 സീറ്റ് ഓട്ടോ പതിപ്പാണ് താരം സ്വന്തമാക്കിയത്. 2.4 ലിറ്റര്‍ എന്ജിന് ഉപയോഗിക്കുന്ന വാഹനത്തിന് 150 പിഎസ് കരുത്തും 360 എന്‍എം ടോര്‍ക്കുമുണ്ട്. ഏകദേശം 24.99 ലക്ഷം രൂപയാണ് ഈ ക്രിസ്റ്റയുടെ കൊച്ചി എക്സ് ഷോറൂം വില.
വെള്ള നിറത്തിലുള്ള ഇന്നോവ ക്രിസ്റ്റയും താരത്തിന്റെ ഗാരേജില്‍ ഉണ്ട്. ഇതു കൂടാതെയാണ് പുതിയ ഇന്നോവയും അദ്ദേഹം വാങ്ങിയിരിക്കുന്നത്. ഇന്നോവകളെയും ടൊയോട്ടൊയുടെ ആഡംബര എംപിവിയായ വെല്‍ഫയറും കൂടാതെ ടൊയോട്ടയുടെ തന്നെ എസ്യുവിയായ ലാന്റ് ക്രൂസും മോഹന്‍ലാലിന്റെ വാഹനശേഖരത്തില്‍ ഉണ്ട്.