ആരാധകർ ഏറെ ഇഷ്ടപെടുന്ന താര കുടുംബമാണ് കംപ്ലീറ്റ് ആക്ടർ മോഹൻലാലിന്റേത്. താരം പങ്കുവയ്ക്കുന്ന കുറിപ്പുകളും ചിത്രങ്ങളും എല്ലാം നിമിഷനേരംകൊണ്ട് വയറൽ ആകാറുണ്ട്. ഇപ്പോൾ തന്റെ മകൾ വിസ്മയക്ക് ഇൻസ്റ്റഗ്രാമിലൂടെ ജന്മദിന ആശംസകൾ അറിയിക്കുകയാണ് മോഹൻലാൽ. ആശംസയിലെ വാക്കുകളാണ് ആരാധകർ ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്. നിന്നെ പോലെ തന്നെ മനോഹരവും, വിസ്മയകരവും മറ്റെല്ലാത്തിൽ നിന്നും എന്നായിരുന്നു ആശംസയിൽ കുറിച്ചിരുന്നത്.
ഈയടുത്ത നാളുകളിൽ വിസ്മയ പങ്കുവെച്ച ഒരു ബുക്ക് പുറത്ത് എത്തിയതോടെയാണ് താര പുത്രിയുടെ ഉള്ളിലെ കലാകാരിയെ ലോകം തിരിച്ചറിഞ്ഞത്. സ്വന്തമായി എഴുതിയ കവിതകളും വരച്ച ചിത്രങ്ങളും ചേർത്ത് ഗ്രൈൻസ് ഓഫ് സ്റ്റാർ ഡസ്റ്റ് എന്ന പേരിലാണ് വിസ്മയ ഒരു ബുക്ക് പ്രസിദ്ധീകരിച്ചത്. ബുക്ക് ആരാധകർക്കായി പങ്കുവെച്ചുകൊണ്ട് വിസ്മയ തന്നെയാണ് ഇക്കാര്യം ലോകത്തെ അറിയിച്ചത്. മോഹൻലാലിന്റെ മകനായ പ്രണവ് മോഹൻലാൽ പുനർജനി എന്ന ചിത്രത്തിൽ അഭിനയിച്ചു കൊണ്ട് മികച്ച ബാലതാരത്തിനുള്ള അവാർഡ് സ്വന്തമാക്കി പിന്നീട് ആദി, ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു.