മലയാള സിനിമ നടന്മാരുടെ സംഘടനയായ അമ്മയുടെ തലപ്പത്തേക്ക് മോഹൻലാൽ. 17 വർഷമായി അമ്മയുടെ പ്രസിഡന്റായി തുടരുന്ന ഇന്നസെന്റ് ആ സ്ഥാനം ഒഴിയുകയാണ്. ഇന്നസെന്റിന്റെ നിർദ്ദേശപ്രകാരം മോഹൻലാൽ നോമിനേഷൻ കൊടുക്കുന്നതെന്നാണ് സൂചന. ഈ മാസം 24ന് നടക്കുന്ന അമ്മ ജനറൽ ബോഡി മീറ്റിങ്ങിൽ ഇതിനെ സംബന്ധിച്ചുള്ള അന്തിമ തീരുമാനം കൈക്കൊള്ളുന്നതായിരിക്കും. ജനറൽ സെക്രട്ടറിയായി ഇടവേള ബാബുവും തിരഞ്ഞെടുക്കപ്പെട്ടേക്കും. മറ്റൊരാൾ നോമിനേഷൻ നൽകുകയും മത്സരമുണ്ടാകുകയോ ചെയ്യുകയാണെങ്കിൽ താൻ പിന്മാറുമെന്ന് മോഹൻലാൽ അറിയിച്ചിട്ടുണ്ട്. മോഹൻലാൽ ഇപ്പോൾ ഓസ്ട്രേലിയയിലാണ്. ജനറൽ ബോഡി മീറ്റിങ്ങിന് മുൻപ് അദ്ദേഹം തിരിച്ചെത്തും.