മണിരത്നത്തിന്റെ ഡ്രീം പ്രൊജക്റ്റായ പൊന്നിയിൻ സെൽവത്തിൽ മലയാളത്തിൽ നിന്നും ജയറാമിന് പിന്നാലെ മോഹൻലാലും യുവ നായിക ഐശ്വര്യ ലക്ഷ്മിയും ഭാഗമാകുമെന്ന് റിപ്പോർട്ടുകൾ. ഏകദേശം 500 കോടിക്ക് മുകളിൽ മുടക്ക് മുതൽ വരുന്ന ചിത്രത്തിൽ ചിയാൻ വിക്രം, ജയം രവി, ഐശ്വര്യ റായ്, കാർത്തി, കീർത്തി സുരേഷ്, അമല പോൽ, സത്യരാജ് എന്നിവരെ കൂടാതെ മറ്റു ഇൻഡസ്ട്രികളിൽ നിന്നുമുള്ള നിരവധി പേരും ഭാഗമാകുമെന്നാണ് അറിയുന്നത്. കൽക്കി കൃഷ്ണമൂർത്തി രചിച്ച ചരിത്ര നോവൽ പൊന്നിയിൻ സെൽവം എന്ന നോവലിനെ അടിസ്ഥാനമാക്കിയുള്ളതാണ് ചിത്രം. ചോളസാമ്രാജ്യത്തിന്റെ ചക്രവർത്തി രാജരാജ ചോള ഒന്നാമനായി തീർന്ന അരുൾമൊഴിവർമന്റെ ജീവിതമാണ് ചിത്രത്തിലൂടെ പറയുന്നത്. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായാണ് ചിത്രം ഒരുങ്ങുന്നത്.