നടൻ മോഹൻലാലിനെ നായകനാക്കി സംവിധായകൻ ജീത്തു ജോസഫ് ഒരുക്കുന്ന ചിത്രം ‘നേര്’ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. മോഹൻലാൽ തന്നെയാണ് സോഷ്യൽ മീഡിയയിൽ പോസ്റ്റർ റിലീസ് ചെയ്തത്. ചിത്രം ഡിസംബർ 21ന് റിലീസ് ചെയ്യും. കോർട്ട് റൂം ഡ്രാമയായിരിക്കും ചിത്രമെന്നാണ് സൂചനകൾ.
ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ശാന്തി മായാദേവിയും ജീത്തു ജോസഫും ഒരുമിച്ചാണ്. ദൃശ്യം 2, ഗാനഗന്ധർവ്വൻ എന്നീ സിനിമകളിൽ വക്കീൽ വേഷത്തിൽ തിളങ്ങിയ നടിയാണ് ശാന്തി മായദേവി.
സതീഷ് കുറുപ്പ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ‘നീതി തേടുന്നു’ എന്നാണ് ഈ മോഹന്‍ലാല്‍ ചിത്രത്തിന്റെ ടാഗ് ലൈന്‍. വിഷ്ണു ശ്യാം ആണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിർവഹിക്കുന്നത്. ചിത്രത്തിൽ അഭിഭാഷകനായിട്ട് ആയിരിക്കും മോഹൻലാൽ എത്തുക.