മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം നേര് റിലീസിന് തയ്യാറായി. ചിത്രത്തിന്റെ പ്രധാന അപ്ഡേറ്റ് കഴിഞ്ഞ ദിവസം എത്തിയിരുന്നു. ചിത്രത്തിന്റെ മിക്സിങ്ങ് പൂർത്തിയായി എന്നതായിരുന്നു അത്. ചിത്രം ഡിസംബർ 21ന് തിയറ്ററുകളിലേക്ക് എത്തും. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ആയാണ് മോഹൻലാൽ നേരിൽ എത്തുന്നത്. കഥയെക്കുറിച്ച് യാതൊരുവിധ സൂചനകളും തരാതെയായിരുന്നു ചിത്രത്തിന്റെ ട്രയിലർ. ‘ദൃശ്യം ടീമിൽ നിന്ന് ഒരു ഇമോഷണൽ ഡ്രാമ’, എന്ന ടാഗ് ലൈനോടു കൂടിയാണ് സിനിമ എത്തുന്നത്.
നീണ്ട ഇടവേളയ്ക്ക് ശേഷം മോഹൻലാൽ അഭിഭാഷകന്റെ വേഷത്തിൽ എത്തുന്നു എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. കോർട്ട് റൂം വിഭാഗത്തിൽ ഉൾപ്പെടുന്ന ചിത്രം ക്രിസ്മസ് റിലീസ് ആയി ഡിസംബർ 21ന് തിയറ്ററുകളിൽ എത്തും. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് ചിത്രം നിർമിക്കുന്നത്. എലോണിന് ശേഷം ആശിര്‍വാദ് നിര്‍മ്മിക്കുന്ന ചിത്രമാണിത്.
സിദ്ദിഖ്, പ്രിയാമണി, ജഗദീഷ്, അനശ്വര രാജൻ, ശാന്തി മായാദേവി, ഗണേഷ് കുമാർ എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ശാന്തി മായാദേവിയാണ് നേരിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ജീത്തു ജോസഫ് ആവശ്യപ്പെട്ടത് അനുസരിച്ചാണ് ശാന്തി തിരക്കഥ ഒരുക്കിയത്. ദൃശ്യം 2, ഗാനഗന്ധർവ്വൻ എന്നീ സിനിമകളിൽ വക്കീൽ വേഷത്തിൽ തിളങ്ങിയ നടിയാണ് ശാന്തി മായദേവി. സതീഷ് കുറുപ്പ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ‘നീതി തേടുന്നു’ എന്നാണ് ഈ മോഹന്‍ലാല്‍ ചിത്രത്തിന്റെ ടാഗ് ലൈന്‍. വിഷ്ണു ശ്യാം ആണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിർവഹിക്കുന്നത്.
Ready for Release..!!!!#Neru Mixing completed ✅@Mohanlal @aashirvadcine @antonypbvr pic.twitter.com/6PzE1ro8Uz
— Unni Rajendran (@unnirajendran_) December 16, 2023