മോഹന്‍ലാലിനെ നായകനാക്കി ദൃശ്യം 2വിന് ശേഷം ജീത്തു ജോസഫ് ഒരുക്കുന്ന ചിത്രമാണ് ട്വൽത്ത് മാൻ. ബ്രോഡാഡിയുടെ ചിത്രീകരണം പൂർത്തിയാക്കിയ മോഹൻലാൽ ഇപ്പോൾ ചിത്രത്തിൽ ജോയിൻ ചെയ്തിരിക്കുകയാണ്. ലാലേട്ടന്റെ ഒരു മാസ്സ് വീഡിയോ പങ്ക് വെച്ച് സംവിധായകൻ തന്നെയാണ് ലാലേട്ടന്റെ വരവ് ആഘോഷമാക്കിയിരിക്കുന്നത്. ‘ട്വല്‍ത്ത് മാന്‍’ ഒറ്റ ദിവസത്തെ സംഭവമാണ്. 14 കഥാപാത്രങ്ങളാണ് ചിത്രത്തിലുള്ളത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്.
View this post on Instagram
മിസ്റ്ററിയാണ് ചിത്രത്തിന്റെ പശ്ചാത്തലം. 14 പേരോളം മാത്രമാണ് ചിത്രത്തിലുള്ളത്. ഒറ്റ ദിവസത്തെ സംഭവമാണ് കഥ. കെ.ആര് കൃഷ്ണകുമാറിന്റേതാണ് തിരക്കഥ. അദിതി രവി, അനുശ്രീ, പ്രിയങ്ക നായര്‍, വീണാ നന്ദകുമാര്‍, ലിയോണ ലിഷോയ്, ശിവദ തുടങ്ങി അഞ്ചു നായികമാരാണ് ചിത്രത്തിലുള്ളത്. സൈജു കുറുപ്പും അനു മോഹനും ചന്തുനാഥും തുടങ്ങി മലയാളത്തിലെ മുന്‍നിര താരങ്ങളെല്ലാം ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
എഡിറ്റിങ് – വി.എസ്. വിനായക്, ഛായാഗ്രഹണം – സതീഷ് കുറുപ്പ്, പശ്ചാത്തല സംഗീതം – അനില്‍ ജോണ്സണ്, പ്രൊഡക്ഷന്‍ കണ്ട്രോളര് – സിദ്ധു പനയ്ക്കല്‍, കോസ്റ്റ്യൂംസ് – ലിന്റാ ജീത്തു. കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം സിനിമാ ചിത്രീകരണത്തിന് സര്‍ക്കാര്‍ അനുമതി നൽകിയതിന് ശേഷമാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. ഇടുക്കി ജില്ലയിലെ കുളമാവിലുള്ള ഒരു റിസോര്‍ട്ടാണ് ലൊക്കേഷന്‍. കൊച്ചിയും മറ്റൊരു ലൊക്കേഷനാണ്.