മോഹൻലാൽ എന്ന നടനെയും വ്യക്തിയെയും ഒരു വട്ടമെങ്കിലും നേരിട്ട് കാണണമെന്ന് ആഗ്രഹമുള്ളവരാണ് ഓരോ മലയാളിയും. ആ കൂട്ടത്തിൽ സാധാരണക്കാർ മുതൽ അഭിനേതാക്കളും കലാ-കായിക-സാംസ്കാരിക-രാഷ്ട്രീയ രംഗത്തുള്ള ഉന്നതന്മാർ വരെയുണ്ട്. അപ്പോൾ ലാലേട്ടൻ അപ്രതീക്ഷിതമായി കടന്നു വന്നാലോ? ആ ഒരു ആഹ്ലാദത്തിലാണ് ജയസൂര്യയും ഭാര്യ സരിത ജയസൂര്യയും. ഫേസ്ബുക്ക് വഴിയാണ് ഈ സന്തോഷം ജയസൂര്യ പങ്ക് വെച്ചത്. “ആരെങ്കിലും നിങ്ങളെ ആഴമായി സ്നേഹിക്കുമ്പോൾ അത് നിങ്ങൾക്ക് ശക്തി പകരുന്നു. എന്നാൽ ആരെയെങ്കിലും ആഴമായി സ്നേഹിക്കുമ്പോൾ അത് നിങ്ങൾക്ക് ധൈര്യം പ്രദാനം ചെയ്യുന്നു.” എന്ന കുറിപ്പോട് കൂടിയാണ് ലാലേട്ടനൊപ്പമുള്ള ഫോട്ടോ ജയസൂര്യ പങ്ക് വെച്ചിരിക്കുന്നത്.