നടൻ മോഹൻലാലിൻറെ പുതിയ ചിത്രങ്ങൾ വൈറലാകുന്നു. ഇന്ന് പാലക്കാട് നെന്മാറയിൽ സ്വകാര്യ ആശുപത്രിയുടെ ഉദ്ഘാടനത്തിനായി എത്തിയതായിരുന്നു മോഹൻലാൽ. ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി പിണറായി വിജയൻ മോഹൻലാലിനൊപ്പം വേദി പങ്കിട്ടു. സ്ഥലം എംഎൽഎമാരും എംപിമാരും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.ചടങ്ങിൽ ഏറെ ശ്രദ്ധയാകർഷിച്ചത് മോഹൻലാൽ തന്നെയായിരുന്നു. മോഹൻലാലിൻറെ പുതിയ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
നവാഗതനായ ജിബിയും ജോജുവും ചേർന്ന് സംവിധാനം ചെയ്യുന്ന ഇട്ടിമാണി മെയ്ഡ് ഇൻ ചൈന എന്ന ചിത്രത്തിൽ അഭിനയിച്ചുവരികയാണ് മോഹൻലാൽ ഇപ്പോൾ. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ചിത്രം നിർമ്മിക്കുന്നത് .ഒരു മുഴുനീള കോമഡി ചിത്രം ആയിട്ടാണ് സിനിമ ഒരുക്കുന്നത്