താരസംഘടനയായ അമ്മയുടെ വാർഷിക ജനറൽ ബോഡി കഴിഞ്ഞദിവസം കൊച്ചിയിൽ നടന്നിരുന്നു. മലയാള സിനിമയിലെ ഒട്ടുമിക്ക പ്രമുഖ താരങ്ങളും ചടങ്ങിൽ പങ്കെടുക്കുകയുണ്ടായി.ഇതിനിടെ മോഹൻലാലിൻറെ ചിത്രം ഒരു ‘വിരുതൻ’ വരയ്ക്കുകയുണ്ടായി.ഈ ‘വിരുതൻ’ ആരെന്ന് പങ്കുവയ്ക്കുകയാണ് നടൻ ബാല ഇപ്പോൾ.
സംഗീത സംവിധായകനും ഗായകനും സംവിധായകനുമായ നാദിർഷയാണ് ആ വിരുതൻ.ഫേസ്ബുക്കിൽ കൂടിയാണ് ബാല ചിത്രം പങ്കുവെച്ചത്.
“നമ്മുടെ പ്രിയപ്പെട്ട ലാലേട്ടൻ വേദിയിൽ പ്രസംഗിച്ചുകൊണ്ടിരിക്കുന്നു. ഞാനിരിക്കുന്നത് നാദിർഷയുടെ അടുത്താണ്. പെട്ടന്ന്, നാദിർഷ ഒരു പെൻസിലെടുത്ത് വരയ്ക്കാൻ തുടങ്ങി. എനിക്കെന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല. ഒരു മിനിറ്റിനുള്ളിൽ അദ്ദേഹം മോഹൻലാലിനെ വരച്ചു. അദ്ഭുതപ്പെടുത്തുന്ന കഴിവാണിത്. അതിനേക്കാളേറെ ഒരു ആരാധകന്റെ സ്നേഹമാണിത്. ലാലേട്ടൻ ഇഷ്ടം!”ബാല ഫേസ്ബുക്കിൽ കുറിച്ചു.