പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ലൂസിഫർ വലിയ വിജയത്തിന്റെ നെറുകയിലാണ് ഇപ്പോൾ. ചിത്രം 200 കോടി കളക്ഷൻ നേടി ഇപ്പോഴും തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്.ചിത്രം ആമസോൺ പ്രൈമിൽ റിലീസ് ചെയ്തപ്പോളും വലിയ രീതിയിലുള്ള പ്രേക്ഷക പങ്കാളിത്തം ലഭിക്കുകയുണ്ടായി. ചിത്രത്തിന്റെ വിജയാഘോഷ ചടങ്ങുകൾ മാതൃഭൂമിയുടെ ക്ലബ് എഫ് എം വേദിയിൽ നടക്കുകയുണ്ടായി .വേദിയിൽവച്ച് മോഹൻലാലും പൃഥ്വിരാജും ആരാധകരും ഉൾപ്പെടെ ഒരു ഡംബ്ഷറാഡ്സ് മത്സരം സംഘടിപ്പിക്കുകയുണ്ടായി.ഇതിന്റെ വീഡിയോ ഇപ്പോൾ വൈറലാവുകയാണ്.