കടുത്ത വ്യായാമത്തിലൂടെയും യോഗയിലൂടെയും എല്ലാം തന്റെ ആരോഗ്യം കാത്തുസൂക്ഷിക്കുന്ന ഒരാളാണ് ലാലേട്ടൻ. ദൃശ്യം 2വിന് വേണ്ടി ലാലേട്ടൻ നടത്തിയ മാറ്റം ഏറെ കൈയ്യടി നേടിയിരുന്നു.
ഇപ്പോഴിതാ തന്റെ പുതിയ ഫോട്ടോ പങ്ക് വെച്ച് ലാലേട്ടൻ വീണ്ടും വിസ്മയിപ്പിച്ചിരിക്കുകയാണ്. യോഗാദിനമായ ഇന്നാണ് ലാലേട്ടൻ പുതിയ ഫോട്ടോ പങ്ക് വെച്ചിരിക്കുന്നത്. “ഓരോ ശ്വാസത്തിലും നാം ഭാവിയെ അകത്തേക്കും ഭൂതത്തെ പുറത്തേക്കും വമിക്കുന്നുവെന്നാണ് പറയുക. രോഗാണുവിനെ ശ്വസിക്കേണ്ടിവരുന്ന ഈ ദശാസന്ധിയേയും നാം മറികടക്കും. നമുക്ക് മാസ്കോടു കൂടി തന്നെ പ്രത്യാശാപൂർവമായ ഭാവിയെ ശ്വസിച്ചും കെട്ടകാലത്തിൻ്റെ ഭൂതാവശിഷ്ടങ്ങളെ നിശ്വസിച്ചും ഈ ലോക യോഗാ ദിനത്തിൽ സ്വയം പ്രകാശിക്കാം, മറ്റുള്ളവർക്ക് പ്രകാശമാകാം. ആശംസകൾ.
#YogaDay” എന്നാണ് അദ്ദേഹം കുറിച്ചത്.
തന്റെ സ്വപ്നമായ ആദ്യ സംവിധാന സംരംഭം ബറോസിന്റെ പണിപ്പുരയിലാണ് അദ്ദേഹമിപ്പോൾ. കൊറോണ കാരണം ഷൂട്ടിംഗ് മുടങ്ങിയിരിക്കുകയാണ്. കൂടാതെ പ്രിയദർശൻ സംവിധാനം നിർവഹിക്കുന്ന മരക്കാർ അറബിക്കടലിന്റെ സിംഹം, ബി ഉണ്ണികൃഷ്ണൻ ചിത്രം ആറാട്ട് എന്നിവ റിലീസിന് ഒരുങ്ങുകയാണ്. പൃഥ്വിരാജ് ലൂസിഫറിന് ശേഷം സംവിധാനം നിർവഹിക്കുന്ന ചിത്രത്തിലും ലാലേട്ടൻ തന്നെയാണ് നായകൻ. ബ്രോ ഡാഡി എന്ന ചിത്രം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.