പുതിയ സിനിമയിൽ ഒപ്പുവെക്കാൻ ദുബായിൽ എത്തി മോഹൻലാൽ. ‘റിഷഭ’
എന്ന് പേരിട്ടിരിക്കുന്ന ചിത്രം മലയാളം, ഹിന്ദി, തെലുങ്ക്, തമിഴ് എന്നിങ്ങനെ വിവിധ ഭാഷകളിലാണ് ബിഗ് ബജറ്റ് ചിത്രമായാണ് ഒരുങ്ങുന്നത്. ദുബായിൽ എത്തിയ മോഹൻലാൽ ഗൾഫ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. അഭിഷേക് വ്യാസ് എന്നയാളും അദ്ദേഹത്തിന്റെ കമ്പനിയുമാണ് സിനിമ ചെയ്യുന്നതെന്നും മോഹൻലാൽ അറിയിച്ചു. നെറ്റ്ഫ്ലിക്സ് ഇന്ത്യയുടെ മുൻ ഡയറക്ടർ ആയിരുന്ന അഭിഷേക് വ്യാസ് യു എ ഇയിലെ റോയൽ ഫാമിലിയുമായി ചേർന്ന് രൂപം കൊടുത്ത കണ്ടന്റ് സ്റ്റുഡിയോ ആണ് എവിഎസ്. സിനിമകൾക്കും വെബ് സീരീസിനുമായി 150 മില്യൺ ഡോളർ ആണ് എവിഎസ് നിക്ഷേപിക്കുന്നത്. ഒരു അച്ഛന്റെയും മകന്റെയും കഥ പറയുന്ന ഇമോഷണൽ ഡ്രാമയാണ് ചിത്രത്തിന്റെ ഇതിവൃത്തമെന്നും മോഹൻലാൽ വ്യക്തമാക്കി.
നന്ദകുമാർ ആണ് റിഷഭ സംവിധാനം ചെയ്യുന്നത്. അഭിഷേക് വ്യാസ്, പ്രവീർ സിംഗ്, ശ്യാം സുന്ദർ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിൽ അച്ഛൻ വേഷത്തിലാണ് മോഹൻലാൽ എത്തുന്നത്. പ്രശസ്തനായ തെലുഗു യുവതാരത്തെയാണ് മോഹൻലാലിന്റെ മകൻ വേഷം ചെയ്യാനായി പരിഗണിക്കുന്നത്. താമസിയാതെ തന്നെ ആ വേഷത്തിലേക്ക് ആരാണ് എത്തുകയെന്ന് അണിയറപ്രവർത്തകർ വെളിപ്പെടുത്തും. ഇപ്പോൾ തനിക്ക് ഹിന്ദിയിൽ നിന്നും തെലുങ്കിൽ നിന്നും ധാരാളം ഓഫറുകൾ വരുന്നുണ്ട് എന്നതാണ് സത്യമെന്ന് മോഹൻലാൽ പറഞ്ഞു. എന്നാൽ താനൊരു വ്യത്യസ്തമായ കഥയ്ക്കായുള്ള അന്വേഷണത്തിൽ ആയിരുന്നു. റിഷഭ ഒരു ദൃശ്യവിസ്മയമായിരിക്കുമെന്നും മോഹൻലാൽ വ്യക്തമാക്കി. ഒരു ഇതിഹാസമായിരിക്കും റിഷഭയെന്നും മോഹൻലാൽ വ്യക്തമാക്കി.
മലയാളത്തിലും തെലുങ്കിലും ചിത്രീകരിച്ച് പ്രധാന ഇന്ത്യൻ ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്തായിരിക്കും ചിത്രം എത്തുക. അടുത്ത വർഷം മേയിൽ ചിത്രീകരണം ആരംഭിച്ച് 2024 ആദ്യം ചിത്രം റിലീസ് ചെയ്യാനാണ് ആലോചിക്കുന്നത്. ചിത്രത്തിന്റെ കാതലായ അംശം എന്ന് പറയുന്നത് ഇമോഷൻസ് ആണെന്നും മോഹൻലാൽ വ്യക്തമാക്കി. കഴിഞ്ഞയിടെ കാമാഖ്യ ക്ഷേത്രത്തിൽ എത്തിയപ്പോൾ അവിടെയുള്ള പൂജാരി തന്നെ തിരിച്ചറിഞ്ഞതിനെക്കുറിച്ചും മോഹൻലാൽ പറഞ്ഞു. തന്നെ എങ്ങനെ മനസിലായി എന്ന് ചോദിച്ചപ്പോൾ ദൃശ്യം കണ്ടിട്ടുണ്ട് എന്നായിരുന്നു പൂജാരിയുടെ മറുപടിയെന്നും മോഹൻലാൽ പറഞ്ഞു. ദുബായിൽ ആശിർവാദ് ഫിലിംസ് പുതിയതായി ഓഫീസ് തുടങ്ങുകയാണെന്നും മോഹൻലാൽ അറിയിച്ചു. ഡിസ്ട്രിബ്യൂഷൻ, പ്രൊഡക്ഷൻ, ഇവന്റ് മാനേജ്മെന്റ് എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ആയിരിക്കും ദുബായിൽ ആശിർവാദിന്റെ പ്രവർത്തനമെന്നും മോഹൻലാൽ വ്യക്തമാക്കി. ദുബായിൽ ഓഫീസ് ആരംഭിച്ചു കഴിഞ്ഞാൽ അടുത്ത ലക്ഷ്യം ചൈന ആണെന്നും മോഹൻലാൽ പറഞ്ഞു.
#Mohanlal in #Vrushabha…
A big budget movie bankrolled by a Dubai based company…— AB George (@AbGeorge_) August 26, 2022
#Mohanlal Signed A New Film Titled #Vrushabha From Dubai.
— Snehasallapam (@SSTweeps) August 26, 2022