ഒടിയൻ തീയറ്ററുകളിൽ എത്തുന്ന ഡിസംബർ 14 എന്ന ദിവസത്തിനായുള്ള കാത്തിരിപ്പിലാണ് മലയാളികൾ ഏവരും. മറ്റൊരു മലയാള സിനിമക്കും ലഭിച്ചിട്ടില്ലാത്ത ഒരു ആവേശവും കാത്തിരിപ്പുമാണ് ഒടിയന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ മലയാളിയുടെ ആ കാത്തിരിപ്പിന് മനോഹരമായ ഫീൽ നൽകി ലാലേട്ടന്റെ ഒരു സമ്മാനം.
കേരള നവനിർമിതിക്കായി അമ്മ സംഘടനയും ഏഷ്യാനെറ്റും ചേർന്ന് നടത്തുന്ന ‘ഒന്നാണ് നമ്മൾ’ എന്ന അബുദാബിയിൽ വെച്ച് നടന്ന സ്റ്റേജ് ഷോയിലാണ് ഒടിയനിലെ സൂപ്പർഹിറ്റായ ‘കൊണ്ടോരാം’ എന്ന ഗാനം ലാലേട്ടനും മഞ്ജു വാര്യരും ചേർന്നാലപിച്ചത്. ആ ഗാനം പകരുന്ന ഫീൽ അതേപോലെ തന്നെ ലാലേട്ടൻ ആലപിച്ചപ്പോഴും ലഭിച്ചു എന്നതാണ് അതിന്റെ ഏറ്റവും വലിയ പ്രത്യേകത.