സൗഹൃദ ദിനത്തിൽ ബോളിവുഡ് താരം അര്‍ബാസ് ഖാന് നടന് മോഹന്‍ലാലിനൊപ്പം ഗാനം ആലപിക്കുന്ന വീഡിയോ പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ്. മോഹൻലാലിന്റെ ചിത്രമായ ബിഗ് ബ്രദറിലൂടെ മോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കുകയാണ് അർബാസ് ഖാൻ. ഓഗസ്റ്റ് നാലിന് നടന്ന അർബാസ് ഖാന്റെ പിറന്നാൾ ആഘോഷം കൂടിയാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. ഗിറ്റാറിസ്റ്റിന് ഒപ്പമാണ് മോഹൻലാലും അർബാസ് ഖാനും ഗാനം ആലപിക്കുന്നത്.
#karaokenight #birthdaycelebration #singingmood #mohanlalsir #legend #funtime #oldmelodies https://t.co/8Xemq69Wo2
— Arbaaz Khan (@arbaazSkhan) August 5, 2019
യേ ദോസ്തി, രൂപ് തേരാ മസ്താന എന്നിങ്ങനെ 5 ഗാനങ്ങളാണ് പാടിയിരിക്കുന്നത്. 2013ല്‍ പുറത്തിറങ്ങിയ ലേഡീസ് ആന്റ് ജെന്റില്മാന് എന്ന ചിത്രത്തിന് ശേഷം സിദ്ദിഖും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ബിഗ് ബ്രദറിന് ഉണ്ട്. ജനാര്ദ്ദനന്, സിദ്ദിഖ്, വിഷ്ണു ഉണ്ണികൃഷ്ണന്, അനൂപ് മേനോന്, ചെമ്പന്‍ വിനോദ്, ടിനി ടോം, റജീന, സത്ന ടൈറ്റസ്, സര്‍ജാനോ ഖാലിദ് എന്നിവരാണ് സിനിമയിലെ മറ്റ് കഥാപാത്രങ്ങൾ.