അഭിനയിക്കുന്ന സിനിമകളുടെ എണ്ണം കുറച്ച് ഇനി സ്വകാര്യതയിലേയ്ക്ക് ഒതുങ്ങണമെന്ന് മലയാളികളുടെ പ്രിയ നടന് മോഹന്‍ലാല്‍. തിരക്കുപിടിച്ച സിനിമ ജീവിത ഓട്ടങ്ങൾക്കിടയിൽ സാധിക്കാതെ പോയ കുറെയേറെ ഇഷ്ടങ്ങളും ഒപ്പം നടത്താൻ ശ്രമിക്കുകയാണ് നടൻ. നഷ്ടമായ ഓരോന്നിനെ പറ്റിയും ലാലേട്ടൻ പങ്കുവയ്ക്കുന്നു..
നല്ല യാത്രകളും, കുടുംബനിമിഷങ്ങളും, നല്ല പുസ്തകങ്ങളുടെ വായനയും, വെറുതേയിരിക്ക ലുമെല്ലാം നഷ്ടമാകുന്നു എന്നും അവയെല്ലാം തിരിച്ചുപിടിച്ച് എനിക്കുവേണ്ടി ഇനി കുറച്ചു നാൾ ജീവിക്കണമെന്നും ലാലേട്ടൻ പറയുന്നു. ഇവയൊക്കെ തിരിച്ചു പിടിക്കുന്നതിനുവേണ്ടി അഭിനയിക്കുന്ന സിനിമകളുടെ എണ്ണം താരം കുറച്ചു. സ്വകാര്യ നിമിഷങ്ങളെ ആസ്വദിക്കുകയാണ് അദ്ദേഹമിപ്പോൾ. ആയുസ്സിന്റെ പാതിയിൽ അധികവും കഴിഞ്ഞു പോയി എന്ന ദുഃഖവും അദ്ദേഹം പ്രകടിപ്പിക്കുന്നുണ്ട്.
നായകനായതുപോലെ വളരെ അവിചാരിതമായി തന്നിലേക്ക് വന്നു ചേരുകയായിരുന്നു സംവിധായകനെന്ന പരിവേഷവും എന്ന് മോഹൻലാൽ പറയുന്നു. അദ്ദേഹം ആദ്യമായി സംവിധാനം ചെയ്യാൻ പോകുന്ന ചിത്രം ബറോസ്സിന്റെ ചിത്രീകരണം ഒക്ടോബറിൽ ആരംഭിക്കും.ഗോവയിലും പോര്‍ച്ചുഗലിലുമായാണ് ചിത്രീകരണം നടക്കുക. മുഖ്യ വേഷമായ ബറോസിനെ കൈകാര്യം ചെയ്യുക മോഹന്‍ലാല്‍ തന്നെയാണ്.വാസ്കോഡ ഗാമയുടെ നിധി സൂക്ഷിക്കുന്ന ബറോസ്സിന്റെ കഥ പറയുന്ന ചിത്രം കുട്ടികള്‍ക്കും വലിയവര്‍ക്കും ഒരുപോലെ ആസ്വദിക്കാന്‍ കഴിയുന്ന ഒന്നയിരിക്കുമെന്ന് ലാല്‍ വ്യക്തമാക്കിയിരുന്നു.