പരസ്യചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ശ്രീകുമാർ മേനോൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു ഒടിയൻ . മോഹൻലാൽ നായകനായ ചിത്രം മലയാള സിനിമ കണ്ട ഏറ്റവും വലിയ ഹൈപോട് കൂടിയാണ് തിയേറ്ററുകളിൽ റിലീസ് എത്തിയത്. ചിത്രത്തിലെ കഥാപാത്രത്തിനു വേണ്ടി മോഹൻലാലിൻറെ മേക്ക്ഓവർ ചിത്രത്തിന് വലിയ രീതിയിലുള്ള പ്രചാരണം നേടിക്കൊടുത്തു. എന്നാൽ തിയേറ്ററുകളിൽ ശരാശരി പ്രകടനം മാത്രമാണ് ഒടിയന് നേടുവാൻ സാധിച്ചത്.
ഇപ്പോൾ ശ്രീകുമാർ മേനോനും മോഹൻലാലും വീണ്ടും ഒന്നിക്കുകയാണ്. എന്നാൽ ഇത്തവണ സിനിമയ്ക്ക് വേണ്ടി അല്ല ഇരുവരും ഒന്നിക്കുന്നത്. ഒരു പരസ്യത്തിനു വേണ്ടിയാണ് ഈ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നത്. മോഹൻലാൽ ബ്രാൻഡ് അംബാസഡറായ മൈജിയുടെ പരസ്യത്തിനു വേണ്ടിയാണ് ശ്രീകുമാർ മേനോനും മോഹൻലാലും ഇപ്പോൾ ഒന്നിച്ചത്. ഇതിൻറെ ചിത്രങ്ങൾ ശ്രീകുമാർ മേനോൻ തന്നെ തൻറെ സോഷ്യൽമീഡിയ അക്കൗണ്ടിൽ പോസ്റ്റ് ചെയ്യുകയുണ്ടായി.