മോഹൻലാൽ – ജീത്തു ജോസഫ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ദൃശ്യം 2 ഫെബ്രുവരി 19ന് റിലീസിന് ഒരുങ്ങുകയാണ്. അതിന്റെ ആകാംക്ഷയിലാണ് ആരാധകരും. അതിനിടയിൽ ആരാധകരോട് ട്വിറ്ററിൽ ലൈവായി സംവദിക്കുവാൻ എത്തിയിരിക്കുകയാണ് ലാലേട്ടൻ. രസകരമായ രീതിയിലാണ് ഓരോ മറുപടിയും നൽകിയിരിക്കുന്നത്. ഇച്ചാക്കയെ കുറിച്ച് ഒരു വാക്ക് പറയാമോ എന്ന് ചോദിച്ചപ്പോൾ കിടു എന്നാണ് മോഹൻലാൽ ഉത്തരം പറഞ്ഞത്. മമ്മൂക്കയെയാണ് മോഹൻലാൽ ഏറെ സ്നേഹത്തോടെ ഇച്ചാക്ക എന്ന് വിളിക്കുന്നത്. ഇരുവരും തമ്മിലുള്ള സൗഹൃദം ഏറെ പ്രശസ്തമാണ്. ജഗതി ശ്രീകുമാറിനെ ദി കംപ്ലീറ്റ് ആക്ടർ എന്നാണ് ലാലേട്ടൻ വിശേഷിപ്പിച്ചത്. ഒരു സംവിധായകൻ എന്ന നിലയിൽ പൃഥ്വിരാജ് ബ്രില്ലിൻറ് ആണെന്നും ലാലേട്ടൻ മറുപടി കൊടുത്തിട്ടുണ്ട്. കൂടാതെ ആദ്യ സംവിധാനസംരംഭമായ ബറോസ്സ് മാർച്ചിൽ ചിത്രീകരണം ആരംഭിക്കുമെന്നും മോഹൻലാൽ വെളിപ്പെടുത്തി.
Kidu… https://t.co/NfCvOD9xxe
— Mohanlal (@Mohanlal) February 15, 2021
The Complete Actor https://t.co/gDn7S9iVuR
— Mohanlal (@Mohanlal) February 15, 2021
Brilliant https://t.co/gNKN88TUgM
— Mohanlal (@Mohanlal) February 15, 2021
engane arinju?😉 https://t.co/aFCIDlwNwk
— Mohanlal (@Mohanlal) February 15, 2021
March https://t.co/o0lC7HogfG
— Mohanlal (@Mohanlal) February 15, 2021