കനലിന് ശേഷം മോഹൻലാലിൻറെ നായികയായി ഹണി റോസ് വീണ്ടുമെത്തുന്നു. നവാഗതരായ ജിബി, ജോജു എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ഇട്ടിമാണിയിലാണ് ഹണി റോസ് വീണ്ടും ലാലേട്ടന്റെ നായികയാകുന്നത്. ഒടിയന്, ലൂസിഫര്‍, മരക്കാര്‍ എന്നീ ചിത്രങ്ങള്‍ക്കു ശേഷം ആശീര്‍വാദ് സിനിമാസ് നിര്‍മിക്കുന്ന ചിത്രം ആണ് ഇത്. സുനില്‍, മാര്ട്ടിന് പ്രക്കാട്ട്, ജിബു ജേക്കബ് തുടങ്ങിയ സംവിധായകര്‍ക്കൊപ്പം സഹായികളായി പ്രവര്‍ത്തിച്ചവരാണ് ജിബിയും ജോജുവും. ഒരു തൃശ്ശൂർകാരന്റെ വേഷത്തിൽ ലാലേട്ടൻ എത്തുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഈ മാസം അവസാനം സിംഗപ്പൂരിൽ തുടങ്ങുമെന്നാണ് അറിയുന്നത്.