ഇരു വൃക്കകളും തകരാറിലായ അഭിജിത് എന്ന ബാലന്റെ വീഡിയോ കഴിഞ്ഞ ദിവസങ്ങളിലായി സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.ലാലേട്ടൻ കാണാൻ ആണ് അവന്റെ ഏറ്റവും വലിയ ആഗ്രഹമെന്നും വീഡിയോയിലൂടെ അഭിജിത്ത് വെളിപ്പെടുത്തുകയുണ്ടായി.
ഇപ്പോൾ ഇതാ അഭിജിത്തിന്റെ ആഗ്രഹം ലാലേട്ടൻ നടത്തിക്കൊടുക്കാൻ ഒരുങ്ങുകയാണ് .മോഹൻലാൽ ഫാൻ ക്ലബായ ഓൾ കേരള മോഹൻലാൽ ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ ആണ് മുൻകൈയ്യെടുക്കുന്നത്. അടുത്ത മാസം എട്ടാം തീയതി (ആഗസ്റ്റ് 8) ലൂസിഫറിന്റെ ഷൂട്ടിങ്ങ് സെറ്റിൽ ലാലേട്ടനൊപ്പം ഫോട്ടോ എടുക്കാനും ഭക്ഷണം കഴിക്കാനുമുള്ള അവസരം ഒരുക്കിയിരിക്കുകയാണ്. ഒപ്പം അഭിജിത്തിന്റെ ചികിത്സയും ഏറ്റെടുക്കുകയാണ് ഫാൻ ക്ലബ്.