Thursday, February 25

മോഹൻലാലിനൊപ്പം ആറാട്ടിൽ കെ.ജി.എഫ് വില്ലനും, ആവേശത്തിൽ ആരാധകർ

Pinterest LinkedIn Tumblr +

താരവിസ്മയം മോഹൻലാലിനെ നായകനാക്കി ബി.ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രം ആറാട്ടിൽ കന്നഡ ചിത്രം കെ.ജി.എഫ് ഒന്നാം ഭാഗത്തിൽ വില്ലനായി തിളങ്ങിയ രാമചന്ദ്ര രാജു എത്തുന്നു, കെ.ജി.എഫിലെ ഗരുഡ എന്ന വേഷത്തിലാണ് രാമചന്ദ്ര രാജു എത്തിയത്, താരത്തിന്റെ ആ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോൾ മോഹൻലാലിനും ബി.ഉണ്ണികൃഷ്ണനും ഒപ്പം രാമചന്ദ്ര രാജു നിൽക്കുന്ന ചിത്രമാണ് സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധിക്കപ്പെടുന്നത്.

ആറാട്ട് ചിത്രത്തിൽ പ്രധാന വില്ലൻ അല്ലെങ്കിലും ഒരു സുപ്രധാന വേഷത്തിൽ ആണ് രാമചന്ദ്ര രാജു എത്തുന്നത്, ചിത്രത്തിലെ മോഹൻലാലും രാമചന്ദ്ര രാജുവും തമ്മിലുള്ള ഫൈറ്റ് സീൻ ആരാധകരെ ഏറെ ആവേശം കൊള്ളിക്കുമെന്നാണ് റിപ്പോർട്ടുകൾ. ആറാട്ട് ഗോപൻ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിക്കുന്നത്. ശ്രദ്ധ ശ്രീനാഥാണു നായിക. നെടുമുടി വേണു, സായ്കുമാർ, സിദ്ദിഖ്, വിജയരാഘവൻ, ജോണി ആന്റണി, ഇന്ദ്രൻസ്, രാഘവൻ, നന്ദു, ബിജു പപ്പൻ, ഷീല, സ്വാസിക, മാളവിക, രചന നാരായണൻകുട്ടി തുടങ്ങിയവരാണ് മറ്റു താരങ്ങൾ.

teevandi enkile ennodu para
Loading...
Share.

About Author

Comments are closed.