മലയാള സിനിമയിലെ ഏറ്റവും മികച്ച താരജോഡികളിൽ ഒന്നാണ് മോഹൻലാൽ- ശോഭന. എൺപതുകൾ മുതൽ സിനിമയിൽ ഉള്ള ഇവർ ഏകദേശം 55 ചിത്രങ്ങളിൽ ആണ് ഒരുമിച്ച് അഭിനയിച്ചിട്ടുള്ളത്. അതിൽ ഭൂരിഭാഗം ചിത്രത്തിലും മോഹൻലാൽ ശോഭനയുടെ നായകനായിരുന്നു. ഒന്നിച്ചഭിനയിച്ച ചിത്രങ്ങളിൽ 90 ശതമാനം ചിത്രങ്ങളും മികച്ച വിജയം നേടി എന്നത് ഇവരെ ഭാഗ്യ ജോഡികളായി രേഖപ്പെടുത്തുവാൻ ഇടയായി. കഴിഞ്ഞ ദിവസം നടന്ന എൺപതുകളിൽ സിനിമയിൽ വന്ന താരങ്ങളുടെ റീയൂണിയനിൽ നിന്നു മോഹൻലാലും ശോഭനയും പങ്കു വെച്ച തങ്ങളുടെ ചിത്രങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. മലയാള സിനിമാ പ്രേമികൾക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത ഗംഗക്കും ക്ലാരക്കും ഒപ്പം എന്ന രീതിയിൽ ഉള്ള ക്യാപ്ഷൻ വെച്ചാണ് മോഹൻലാൽ ശോഭനക്കും സുമലതക്കും ഒപ്പമുള്ള ഫോട്ടോ തന്റെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജ് വഴി ഇട്ടത്. മണിച്ചിത്രത്താഴ് എന്ന ചിത്രത്തിലെ ശോഭനയുടെ കഥാപാത്രം ആണ് ഗംഗ.
അതുപോലെ തൂവാനത്തുമ്പികളിലെ സുമലതയുടെ കഥാപാത്രം ആണ് ക്ലാര. ഇതിൽ രണ്ടിലും ഡോക്ടർ സണ്ണി ആയും ജയകൃഷ്ണൻ ആയും നായകനായി നിറഞ്ഞു നിന്നത് മോഹൻലാൽ ആണ്. 36 വർഷത്തെ സൗഹൃദം 55 സിനിമയിലെ നായകൻ എന്നാണ് മോഹൻലാലിന് ഒപ്പമുള്ള തന്റെ ചിത്രം പോസ്റ്റ് ചെയ്ത് കൊണ്ട് ശോഭന കുറിച്ചത്. നാടോടിക്കാറ്റ്, പവിത്രം, മണിച്ചിത്രത്താഴ്, അവിടുത്തെ പോലെ ഇവിടെയും, കുഞ്ഞാറ്റ കിളികൾ, ഉള്ളടക്കം, മായമയൂരം, മിന്നാരം, തേന്മാവിൻ കൊമ്പത്ത്, രംഗം, ടി പി ബാലഗോപാലൻ എം എ, വാസ്തു ഹാര, അനുബന്ധം, മാമ്പഴക്കാലം, സാഗർ ഏലിയാസ് ജാക്കി, പക്ഷെ, ഇനിയും കുരുക്ഷേത്രം, വെള്ളാനകളുടെ നാട്, അഭയം തേടി, അഴിയാത്ത ബന്ധങ്ങൾ, എന്റെ എന്റേതു മാത്രം എന്നിവയെല്ലാം ഇവർ ഒരുമിച്ച് അഭിനയിച്ച ചിത്രങ്ങൾ ആണ്.