ലോകമെങ്ങും ഇന്ന് വനിതാ ദിനം ആചരിക്കുകയാണ്.മലയാളത്തിന്റെ പ്രിയനടൻ മോഹൻലാലും വനിതാ ദിനത്തിന്റെ ആശംസകൾ അർപ്പിച്ചു രംഗത്തെത്തി. ഭാര്യ സൂചിത്രയോടൊപ്പം ഉള്ള ചിത്രം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്താണ് അദ്ദേഹം വനിതാ ദിന ആശംസകൾ അറിയിച്ചത്.
ലാലിനും സുചിത്രയ്ക്കും വനിതാ ദിന ആശംസകള്‍ നേര്‍ന്നു കൊണ്ടാണ് ആരാധകരുടെ പ്രതികരണം.പൃഥ്വിരാജ് സംവിധാനം ചെയ്ത് ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന ലൂസിഫർ ആണ് മോഹൻലാലിന്റേതായി തിയറ്ററുകളിലേക്ക് എത്തുന്ന അടുത്ത ചിത്രം.