മോഹൻലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കുന്ന ആറാട്ടിന്റെ ഒഫീഷ്യൽ പോസ്റ്റർ പുറത്തിറങ്ങി. ആറാട്ട് ഗോപൻ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിക്കുന്നത്. ശ്രദ്ധ ശ്രീനാഥാണു നായിക. നെടുമുടി വേണു, സായ്കുമാർ, സിദ്ദിഖ്, വിജയരാഘവൻ, ജോണി ആന്റണി, ഇന്ദ്രൻസ്, രാഘവൻ, നന്ദു, ബിജു പപ്പൻ, ഷീല, സ്വാസിക, മാളവിക, രചന നാരായണൻകുട്ടി തുടങ്ങിയവരാണ് മറ്റു താരങ്ങൾ.
വില്ലൻ എന്ന ചിത്രത്തിന് ശേഷം ഒരു മാസ്സ് എന്റർടൈനർ ആയിട്ടാണ് ഈ കൂട്ടുകെട്ടിന്റെ അടുത്ത വരവ്. ഹിറ്റ് മേക്കർ ഉദയകൃഷ്ണയാണ് ചിത്രത്തിന്റെ തിരക്കഥ. നർമ്മത്തിന് പ്രാധാന്യം ഉള്ള ചിത്രം ഒരു ബിഗ് ബജറ്റ് ചിത്രം കൂടിയാണ്. നെയ്യാറ്റിൻകര ഗോപൻ എന്ന രസകരമായ കഥാപാത്രമായാണ് ചിത്രത്തിൽ ലാലേട്ടൻ എത്തുന്നത്. 2255 എന്ന നമ്പറിൽ ഒരു ബ്ലാക്ക് ബെൻസും താരത്തിന് ഈ ചിത്രത്തിലുണ്ട്. ക്യാമറ: വിജയ് ഉലകനാഥ്, എഡിറ്റർ: സമീർ മുഹമ്മദ്. സംഗീതം: രാഹുൽ രാജ്. കലാസംവിധാനം: ജോസഫ് നെല്ലിക്കൽ. വസ്ത്രാലങ്കാരം: സ്റ്റെഫി സേവ്യർ. പാലക്കാടിനു പുറമേ, ഹൈദരാബാദിലും ചിത്രത്തിന്റെ ഏതാനും ഭാഗങ്ങൾ ചിത്രീകരിക്കുന്നുണ്ട്.