പൃഥ്വിരാജ് സുകുമാരന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായി എത്തുന്ന ലൂസിഫറിന്റെ ആദ്യ ടീസർ വ്യാഴാഴ്ച രാവിലെ 9 മണിക് പുറത്തുവിടുന്നു എന്ന വാർത്ത ഉച്ചയോടെയാണ് പുറത്തുവന്നത്.പൃഥ്വിരാജിന്റെ ആദ്യ സംവിധാനസംരഭം എന്ന നിലയിലും മോഹൻലാലിന്റെ മാസ്സ് ലുക്ക് നിറഞ്ഞ കഥാപാത്രം എന്ന നിലയിലും ലൂസിഫറിൽ പ്രേക്ഷകർക്കുള്ള പ്രതീക്ഷ ഏറെയാണ്.അതിനാൽ തന്നെ വ്യാഴാഴ്ച പുറത്തിറങ്ങുന്ന ടീസറിനായി അക്ഷമയോട് കാത്തിരിക്കുകയാണ് സിനിമാലോകം.
ഇതോടൊപ്പം പ്രേക്ഷകർക്ക് ആഹ്ലാദിക്കാൻ മറ്റൊരു വാർത്ത കൂടി പുറത്തുവന്നിരിക്കുകയാണ്.പ്രണവ് മോഹൻലാൽ നായകനാകുന്ന രണ്ടാം ചിത്രമായ ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ടീസറും അന്നേ ദിവസം തന്നെ വൈകിട്ട് പുറത്ത് വിടുന്നു.അരുൺ ഗോപി സംവിധാനം ചെയ്യുന്ന ഈ ചിത്രവും പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്. അരുണിന്റെയും പ്രണവിന്റെയും രണ്ടാം ചിത്രമെന്ന നിലയിൽ വാർത്തകളിൽ ഇടം നേടിയ ചിത്രമാണ് ഇതും.ചുരുക്കത്തിൽ വ്യഴാഴ്ച അച്ഛന്റെയും മകന്റെയും സിനിമകളുടെ രണ്ട് കിടിലൻ ടീസറുകളിലൂടെ മലയാള സിനിമ പ്രേക്ഷകർക്ക് ഒരു ഗംഭീര വിരുന്ന് തന്നെ ഒരുക്കുവാനുള്ള തയ്യാറെടുപ്പിലാണ് അണിയറ പ്രവർത്തകർ.