നാഷണൽ ക്രിക്കറ്റ് പ്ലെയേഴ്സും, ഫുട്ബോൾ ക്ലബ്ബുകളും, യൂട്യൂബ് ഇന്ത്യയും, അന്യഭാഷ ചാനലുകളും, അവിടുത്തെ താരങ്ങളും ഫാൻസുകാരും, എഴുത്തുക്കാരും,പാട്ടുകാരും, രാഷ്ട്രീയകാരും, IAS കാരും, ഡോക്ടർമാരും, എൻജിനിയർമാരും തിയറ്റർകാരും, തുടങ്ങി സാധാരണകാരന്റെ സ്വന്തം KSRTC വരെയും ആഘോഷമാക്കിയ ലാലേട്ടന്റെ ജന്മദിനം കണ്ട് അത്ഭുതപ്പെട്ടിരിക്കുകയാണ് ഓരോ മലയാളിയും. ആ ജന്മദിനം തന്റെ ആദ്യ സംവിധാന സംരംഭമായ ബറോസിന്റെ ലൊക്കേഷൻ ഹണ്ടിനിടയിൽ ഗോവയിൽ വെച്ച് ആഘോഷിച്ച ലാലേട്ടൻ തിരക്കുകൾക്ക് അവസാനം ചെന്നൈയിലെ വസതിയിൽ കുടുംബത്തോടൊപ്പം തന്റെ പിറന്നാൾ ആഘോഷിച്ചു. ഭാര്യ സുചിത്രയെ കൂടാതെ പ്രിയദർശൻ അടക്കമുള്ള നിരവധി സുഹൃത്തുക്കളും അവിടെ സന്നിഹിതരായിരുന്നു.
@Mohanlal‘s Birthday Celebration at his home in Chennai pic.twitter.com/axVdaecbW7
— Cinema Daddy (@CinemaDaddy) May 22, 2019