ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന ജീത്തു ജോസഫ് – മോഹൻലാൽ ചിത്രം റാം റിലീസിന് ഒരുങ്ങുന്നു. ഇത്തവണ ഓണം റിലീസ് ആയി ചിത്രം തിയറ്ററുകളിലേക്ക് എത്തും. തിയറ്റർ റിലീസിന് മുമ്പ് തന്നെ ഒ ടി ടി പ്ലാറ്റ് ഫോം ഡീലിങ്ങ് നടത്തിയിരിക്കുകയാണ് റാം. ആമസോൺ പ്രൈം ആണ് റെക്കോർഡ് തുകയ്ക്ക് റാം സിനിമയുടെ ഒടിടി റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്. റാം സിനിമയുടെ ഒന്നും രണ്ടും ഭാഗങ്ങളുടെ ഒടിടി റൈറ്റ്സ് ആമസോൺ പ്രൈം ആണ് സ്വന്തമാക്കിയിരിക്കുന്നത്. റാം ഒന്ന് ഓണത്തിന് തിയറ്ററുകളിലേക്ക് എത്തും.
മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കുന്ന ചിത്രമാണ് റാം. ദൃശ്യം, ദൃശ്യം 2, ട്വൽത്ത് മാൻ എന്നീ സിനിമകൾക്ക് ശേഷം മോഹൻലാലും ജീത്തു ജോസഫും ഒരുമിക്കുന്ന ചിത്രം കൂടിയാണ് റാം. ജീത്തു ജോസഫ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും രചിച്ചിരിക്കുന്നത്.
റാം സിനിമ നിർമിക്കുന്നത് അഭിഷേക് ഫിലിംസ് ആണ്. തൃഷ ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്. വിഷ്ണു ശ്യം ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ഇന്ദ്രജിത്, സംയുക്ത മേനോൻ, പ്രിയങ്ക നായർ, ആദിൽ ഹുസൈൻ, സുമൻ, ലിയോണ ലിഷോയ്, അനൂപ് മേനോൻ തുടങ്ങി ഒരു വലിയ താരനിരതന്നെ ഈ ചിത്രത്തിലുണ്ട്. വി എസ് വിനായക് ആണ് എഡിറ്റ് ചെയ്യുന്നത്. ക്യാമറ ചലിപ്പിക്കുന്നത് സതീഷ് കുറുപ്പ്.
Big deal! @Mohanlal’s eagerly awaited #JeethuJoseph directed #Ram 1&2 digital deal snapped for a record price by market leader #AmazonPrimeVideo? #Ram1 to hit theatres #Onam2023! pic.twitter.com/SVhFmvfzLT
— Sreedhar Pillai (@sri50) May 1, 2023