നടേശാ ചീപ്പ് ഷൈനിങ് ആണെന്ന് വിചാരിക്കരുത്. വാച്ച് കാര്ടിയറാണ്. മോഹൻലാലിന്റെ ഈ ഡയലോഗ് കേട്ട് കൈയടിക്കാത്ത മലയാളികളുണ്ടാകില്ല. അത് സ്ക്രീനിൽ, ഇപ്പോളിതാ യഥാർഥ ജീവിതത്തിലും ലാലേട്ടന്റെ വാച്ച് സോഷ്യൽ മീഡിയയിൽ തരംഗമാണ്. ഇതാദ്യത്തെ തവണയല്ല ലാലേട്ടന്റെ വാച്ച് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്.
കുറച് നാൾ മുൻപ് അദ്ദേഹം അണിഞ്ഞിരുന്ന Richard Mille RM011 BLACK NIGHT NTPT – RM011 AO CA NTPT BLACK NIGHT’ എന്ന 90 ലക്ഷം രൂപ വിലയുള്ള വാച്ചിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. ഇപ്പോൾ ഒരു ആഡംബര വാച് കൂടെ അദ്ദേഹത്തിന്റർ ശേഖരത്തിലേക്ക് എത്തിയിട്ടുണ്ട്. അതും 65 ലക്ഷം വിലയുള്ളതാണ്.
Audemars Piguet Watch Royal Oak എന്ന വാച്ച് ആണ് അദ്ദേഹത്തിന്റെ കളക്ഷനിലേക്ക് പുതുതായി എത്തിയത്. ഇതിന്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്….