മലയാള സിനിമയിലെ സൂപ്പർ മെഗാ സ്റ്റാറുകളും അതിലുപരി സുഹൃത്തുക്കളുമാണ് മമ്മൂട്ടിയും മോഹൻലാലും.ഒരേ കാലത്ത് സിനിമയിലെത്തുകയും ഒരേ പോലെ മുന്നോട്ട് കുതിക്കുകയും പ്രേക്ഷകമനസ്സിൽ ഇടം നേടുകയും ചെയ്ത താരങ്ങളാണ് ഇവർ. ഇരുവരുടെയും ഫാൻസ് അസോസിയേഷൻ തമ്മിൽ തർക്കം ഉണ്ടെങ്കിലും താരങ്ങൾ തമ്മിൽ ആത്മാർത്ഥമായ ഒരു ബന്ധമാണുള്ളത്. ഇപ്പോഴിതാ മമ്മൂട്ടി അഭിനയിച്ചതിൽ തനിക്ക് ഏറെ ഇഷ്ടപ്പെട്ട 5 ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് മോഹൻലാൽ രംഗത്തെത്തിയിരിക്കുകയാണ്.മാതൃഭൂമി സ്റ്റാര്‍ & സ്റ്റൈലില്‍ മമ്മൂട്ടി സ്പെഷ്യല്‍ പതിപ്പിന് വേണ്ടിയാണ് മോഹൻലാലിത് പങ്കുവെച്ചത്.
ന്യൂ ഡൽഹി, ഒരു വടക്കൻ വീരഗാഥ, മൃഗയ, പ്രാഞ്ചിയേട്ടൻ ആൻഡ് ദി സെയിന്റ്,
ഹരികൃഷ്ണൻസ് എന്നിവയാണ് ആ 5 ചിത്രങ്ങൾ. മമ്മൂട്ടി അഭിനയ രംഗത്തെത്തിയിട്ട് ഇത് നാൽപ്പത്തിയെട്ടാം വർഷമാണ്. റിലീസിനൊരുങ്ങുന്ന മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രം ‘ഉണ്ട’യാണ്. ഈ കാലയളവിൽ നാനൂറിലധികം ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചു.
ഇന്ത്യയിലെ മികച്ച നടനുള്ള ദേശീയ പുരസ്കാരം മൂന്ന് തവണ നേടിയ മമ്മൂട്ടി സംസ്ഥാന അവാർഡ് അഞ്ച് തവണയും സ്വന്തമാക്കിയിട്ടുണ്ട്.