ലാലേട്ടന്റെ വർക്ക് ഔട്ട് വീഡിയോകളും ഫോട്ടോസുമെല്ലാം വളരെ വേഗത്തിലാണ് സോഷ്യൽ മീഡിയ കീഴടക്കാറുള്ളത്. ഇ തിരക്കുകൾക്കിടയിലും തന്റെ വർക്ക് ഔട്ട് മുടക്കാത്ത ലാലേട്ടന്റെ പുതിയ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പ്രിയദർശൻ ഒരുക്കുന്ന അടുത്ത ചിത്രത്തിൽ ഒരു ബോക്സർ ആയാണ് മോഹൻലാൽ അഭിനയിക്കുന്നത് എന്നാണ് സൂചന.
View this post on Instagram
പ്രിയദർശന്റെ കരിയറിലെ ആദ്യത്തെ സ്പോർട്സ് മൂവി ആയി ഒരുക്കാൻ പോകുന്ന ഈ ചിത്രം ആശീർവാദ് സിനിമാസ് ആണ് നിർമ്മിക്കുന്നത്. ഈ ചിത്രത്തിന് വേണ്ടി മോഹൻലാൽ ബോക്സിങ് പരിശീലനവും ആരംഭിച്ചിരുന്നു. അദ്ദേഹം ബോക്സിങ് പരിശീലിക്കുന്ന ചിത്രവും അദ്ദേഹത്തിന്റെ പരിശീലകന് ഒപ്പമുള്ള ചിത്രവും സോഷ്യൽ മീഡിയയിൽ വലിയ ശ്രദ്ധയാണ് നേടിയത്. ഇപ്പോൾ ബോക്സർ ആവാനുള്ള ശരീരം ഒരുക്കുന്ന തിരക്കിലാണ് മോഹൻലാൽ. ദുബായിൽ ഡോക്ടർ ജെയ്സന്റെ കീഴിലാണ് ഇപ്പോൾ ലാലേട്ടൻ വർക്ക്ഔട്ട് ചെയ്യുന്നത്.
അതേസമയം, മോഹൻലാൽ നായകനായി എത്തുന്ന പ്രിയദർശൻ സംവിധാനം ചെയ്യുന്ന ‘മരക്കാർ’ എന്ന ചിത്രം ഒ ടി ടിയിൽ തന്നെ റിലീസ് ചെയ്യുമെന്ന് വ്യക്തമായി. കഴിഞ്ഞദിവസം ചിത്രത്തിന്റെ നിർമാതാവ് ആന്റണി പെരുമ്പാവൂർ ആണ് ഇക്കാര്യം അറിയിച്ചത്. മരക്കാർ ഒ ടി ടി യിൽ തന്നെ റിലീസ് ചെയ്യുമെന്ന ഔദ്യോഗിക പ്രഖ്യാപനത്തിനു പിന്നാലെ മരക്കാർ കൂടാതെ ബ്രോ ഡാഡി, ട്വൽത് മാൻ, എലോൺ, പുലിമുരുകന് ശേഷം വൈശാഖ് സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രം എന്നിവയും ഒ ടി ടിയിൽ തന്നെ റിലീസ് ചെയ്യുമെന്ന് ആന്റണി പെരുമ്പാവൂർ അറിയിച്ചു. മരക്കാർ തീയറ്ററുകളിലും റിലീസ് ചെയ്യുവാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. മോഹൻലാൽ ആദ്യമായി സംവിധായകൻ ആകുന്ന ചിത്രം ബറോസ് അണിയറയിൽ ഒരുങ്ങുകയാണ്. ആറാട്ടാണ് മോഹൻലാലിന്റേതായി റിലീസിന് ഒരുങ്ങുന്ന മറ്റൊരു ചിത്രം.