‘പൃഥ്വിരാജ് എന്ന സംവിധായകന്റെ മികവും മോഹന്‍ലാല്‍ എന്ന നടന്റെ സ്വാഗ് ലെവലും’; ഗോഡ്ഫാദറിനെ ട്രോളി സോഷ്യല്‍ മീഡിയ

ലൂസിഫറിന്റെ തെലുങ്ക് പതിപ്പ് ഗോഡ്ഫാദറിന്റെ ടീസര്‍ പുറത്തിറങ്ങിയതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ട്രോള്‍മഴ. ലൂസിഫറുമായി ചിത്രത്തെ താരതമ്യം ചെയ്യാന്‍ കഴിയില്ലെന്നും ലൂസിഫര്‍ വേറെ ലെവലാണെന്നുമാണ് പലരും അഭിപ്രായപ്പെട്ടിരിക്കുന്നത്. പൃഥ്വിരാജിന്റെ സംവിധായക മികവിനേയും മോഹന്‍ലാല്‍ എന്ന നടന്റെ സ്വാഗ് ലെവലും ചൂണ്ടിക്കാട്ടിവരുമുണ്ട്. ഗോഡ്ഫാദര്‍ ടീസറിലെ ചില രംഗങ്ങളിലെ എഡിറ്റിംഗ് പിഴവും ഗ്രാഫിക്‌സ് പോരായ്മകളുമെല്ലാം ട്രോളായിട്ടുണ്ട്.

ലൂസിഫറില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച സ്റ്റീഫന്‍ നെടുമ്പള്ളിയായി ചിരഞ്ജീവിയാണ് എത്തുന്നത്. പൃഥ്വിരാജ് അവതരിപ്പിച്ച കഥാപാത്രമായി എത്തുന്നത് ബോളിവുഡ് താരം സല്‍മാന്‍ ഖാനാണ്. ചിരഞ്ജീവിയും സല്‍മാന്‍ ഖാനും ഓപ്പണ്‍ ജീപ്പില്‍ വരുന്ന ഒരു രംഗം ടീസറിലുണ്ട്. ഇതിലെ പിഴവ് ട്രോളായിട്ടുണ്ട്. ‘പിക്‌സ് ആര്‍ട്ടില്‍ തല എഡിറ്റ് ചെയ്തുവച്ചാല്‍ ഇതിലും ഒറിജിനാലിറ്റി കാണുമല്ലോ’ എന്നാണ് ട്രോളന്മാര്‍ ചോദിക്കുന്നത്. ഗോഡ്ഫാദര്‍ ടീസര്‍ കണ്ട് കണ്ണു തള്ളുന്ന സ്റ്റീഫന്‍ നെടുമ്പള്ളിയും ട്രോളിലുണ്ട്. മോഹന്‍ലാലിന്റെ ചിത്രം ആര്‍ക്കുവേണമെങ്കിലും റീമേക്ക് ചെയ്യാനമെന്നും അന്നാല്‍ ഒരാള്‍ക്കും മോഹന്‍ലാലിനെ പോലെ അഭിനയിക്കാന്‍ കഴിയില്ലെന്നുമാണ് ഒരാള്‍ ട്വിറ്ററില്‍ അഭിപ്രായപ്പെട്ടത്. റീപ്ലേസ്‌മെന്റ് എറര്‍ എന്നാണ് ഇതിനെ ഉപയോക്താവ് ഇതിനെ വിശേഷിപ്പിച്ചത്.

മോഹന്‍രാജയാണ് ഗോഡ്ഫാദര്‍ സംവിധാനം ചെയ്തിരിക്കുന്നത്. കോനിഡേല പ്രൊഡക്ഷന്‍ കമ്പനിയും സൂപ്പര്‍ ഗുഡ് ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. മലയാളത്തില് മഞ്ജു വാര്യര്‍ അവതരിപ്പിച്ച കഥാപാത്രം ഗോഡ്ഫാദറില്‍ നയന്‍താരയാണ് കൈകാര്യം ചെയ്തിക്കുന്നത്. മലയാളത്തില്‍ മഞ്ജു വാര്യരുടെ കഥാപാത്രം സ്റ്റീഫന്‍ നെടുമ്പള്ളിയുടെ സഹോദരിയുടെ സ്ഥാനത്താണെങ്കില്‍ തെലുങ്കില്‍ ചിരഞ്ജീവിയുടെ നായികയായാണ് നയന്‍താര എത്തുന്നത്. നീരവ് ഷായാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. എസ്. തമനാണ് സംഗീത സംവിധാനം. പ്രഭുദേവയാണ് നൃത്തസംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. സുരേഷ് സെല്‍വരാജാണ് കലാസംവിധായകന്‍.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

3 weeks ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

3 weeks ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago