മഴവിൽ മനോരമ എന്റർടൈൻമെന്റ് അവാർഡ് വേദിയിൽ വെച്ചാണ് രസകരമായ ഈ സംഭവം നടന്നത്. അവാർഡ് സ്വീകരിക്കുവാൻ വേദിയിലെത്തിയ ലാലേട്ടനോട് കൗണ്ടറുകളുടെ ആശാനായ രമേഷ് പിഷാരടി ഒരു ചോദ്യം ചോദിച്ചു. തലവേദന ഒക്കെ ആസ്വദിക്കേണ്ടേ എന്ന് ഒരിക്കൽ പറഞ്ഞ ലാലേട്ടനോട് എങ്ങനെയാണ് തലവേദന ആസ്വദിക്കുന്നത് എന്ന ചോദ്യമാണ് പിഷാരടി ലാലേട്ടനോട് ചോദിച്ചത്. അതിന് നല്ലൊരു തല വേണമെന്ന് ലാലേട്ടന്റെ മറുപടിക്ക് കാണികൾ ഒന്നടങ്കം വമ്പൻ കൈയ്യടിയാണ് കൊടുത്തത്.
That moment of enjoying both success and failure…!@Mohanlal‘s counter for #RameshPisharody‘s question pic.twitter.com/6akyLRRtEW
— Cinema Daddy (@CinemaDaddy) May 20, 2019
പിഷാരടി എന്ന കൗണ്ടർ അടിക്കാരൻ തോറ്റുപോയ നിമിഷം എന്ന ക്യാപ്ഷനുമായി ഇതിനു വന്നൊരു ട്രോൾ തന്റെ പേജിലൂടെ രമേഷ് പിഷാരടി പങ്ക് വെച്ചിട്ടുമുണ്ട്. അതിന് പിഷാരടി ഇട്ട ക്യാപ്ഷൻ തന്നെയാണ് അതിലും രസകരം. “ശരി ഞാൻ തോറ്റു ; പക്ഷെ മംഗലശേരി നീലകണ്ഠൻ പോലും തോറ്റിട്ടുള്ളത് നല്ല കലാകാരന്മാരുടെ മുന്നിലാ …..”