മോഹന്‍ലാലിനെ കേന്ദ്രകഥാപാത്രമാക്കി ഷാജി കൈലാസ് ഒരുക്കിയ എലോണിന് മികച്ച പ്രതികരണം. മോഹന്‍ലാലിന്റെ പ്രകടനവും ഷാജി കൈലാസിന്റെ മേക്കിംഗുമാണ് കൈയടിവാങ്ങുന്നത്. മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന കഥാപാത്രം മാത്രമാണ് ചിത്രത്തിലുള്ളത് എന്നതുകൊണ്ടുതന്നെ പ്രേക്ഷകര്‍ അധികം പ്രതീക്ഷവയ്ക്കാതെയാണ് തീയറ്ററുകളില്‍ എത്തിയത്. എന്നാല്‍ ചിത്രം മികച്ചു നില്‍ക്കുന്നതെന്നാണ് പലരും അഭിപ്രായപ്പെട്ടത്. സോഷ്യല്‍ മീഡിയയിലും ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
സ്ക്രീനില്‍ ഒരാളെ മാത്രം കാണിച്ച് പ്രേക്ഷകരുമായി ഇടപഴകുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണെന്നും എന്നാല്‍ ഷാജി കൈലാസ് അത് നന്നായി കൈകാര്യം ചെയ്തുവെന്നും ഒരു പ്രേക്ഷകന് അഭിപ്രായപ്പെട്ടു മോഹന്‍ലാലിന്റെ വണ്മാന് ഷോയും ഉജ്ജ്വലമായ അഭിനയവുമാണ് ചിത്രത്തിന്റെ നേട്ടം എന്നും പ്രേക്ഷകന് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് എലോണ്‍ നിര്‍മിച്ചിരിക്കുന്നത്. രാജേഷ് ജയരാമനാണ് തിരക്കഥ. അഭിനന്ദന് രാമാനുജം ആണ് എലോണിന്റെ ഛായാഗ്രഹണം. എഡിറ്റിംഗ് ഡോണ്‍ മാക്സ്, പ്രൊഡക്ഷന്‍ ഡിസൈനര്‍ സന്തോഷ് രാമന്, സംഗീതം ജേക്സ് ബിജോയ്, ചീഫ് പ്രൊഡക്ഷന്‍ കണ്ട്രോളര് സിദ്ധു പനയ്ക്കല്‍, മേക്കപ്പ് ലിജു പനംകോഡ്, ബിജീഷ് ബാലകൃഷ്ണന്, വസ്ത്രാലങ്കാരം മുരളി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ മനീഷ് ഭാര്ഗവന്, സ്റ്റില്‍സ് അനീഷ് ഉപാസന. 2009ല്‍ പുറത്തെത്തിയ ക്രൈം ത്രില്ലര്‍ ചിത്രം ‘റെഡ് ചില്ലീസ്’ ആയിരുന്നു ഇതിന് മുന്‍പ് ഷാജി കൈലാസും മോഹന്‍ലാലും ഒന്നിച്ച സിനിമ.