രാജ്യം കഴിഞ്ഞ ദിവസം രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ പരമോന്നത ബഹുമതിയായ പദ്മഭൂഷൻ നൽകി നടൻ മോഹൻലാലിനെ ആദരിക്കുകയുണ്ടായി. കേരള സമൂഹം ഒന്നാകെ മോഹൻലാലിന്റെ ഈ അംഗീകാരത്തെ വലിയ ആഹ്ലാദത്തോടെയാണ് സ്വീകരിച്ചത്.
ഇപ്പോൾ മോഹൻലാലിന് പത്മഭൂഷൺ കിട്ടിയതിന്റെ ആഘോഷം സിനിമാ ലൊക്കേഷനുകളിലും എത്തിയിരിക്കുകയാണ്. മോഹൻലാൽ നായകനായ മരയ്ക്കറിന്റെ ലൊക്കേഷനിൽ ആണ് ആഘോഷം നടന്നത്.സുനിൽ ഷെട്ടി,നെടുമുടി വേണു, പ്രിയദർശൻ, സാബു സിറിൽ തുടങ്ങിയവർ സന്നിഹിതരായിരുന്നു.