ലാലേട്ടന്റെ ആ ഒരു കള്ളനോട്ടവും കള്ളചിരിയുമെല്ലാം മലയാളികൾക്ക് എന്നും ഏറെ പ്രിയപ്പെട്ടതാണ്. ലാലേട്ടന്റെ ഒരു ചിരി മതി ലക്ഷകണക്കിന് ജനഹൃദയങ്ങളിൽ സന്തോഷം നിറക്കാൻ. അതിനുള്ള ഏറ്റവും പുതിയ തെളിവാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്ന ഇട്ടിമാണി മേഡ് ഇൻ ചൈനയിലെ ഒരു സ്റ്റിൽ. കണ്ണിറുക്കുന്ന ലാലേട്ടന്റെ ആ ഒരു ഫോട്ടോക്ക് പ്രേക്ഷകരുടെ കമന്റ് കണ്ടാൽ തന്നെ അറിയാം ഓരോരുത്തർക്കും ആ മനുഷ്യനോടുള്ള ഇഷ്ടം. നവാഗതരായ ജിബി, ജോജു എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ഇട്ടിമാണി ഒടിയന്, ലൂസിഫര്‍, മരക്കാര്‍ എന്നീ ചിത്രങ്ങള്‍ക്കു ശേഷം ആശീര്‍വാദ് സിനിമാസ് നിര്‍മിക്കുന്ന ചിത്രം കൂടിയാണ്. സുനില്‍, മാര്ട്ടിന് പ്രക്കാട്ട്, ജിബു ജേക്കബ് തുടങ്ങിയ സംവിധായകര്‍ക്കൊപ്പം സഹായികളായി പ്രവര്‍ത്തിച്ചവരാണ് ജിബിയും ജോജുവും. ഒരു തൃശ്ശൂർകാരന്റെ വേഷത്തിൽ ലാലേട്ടൻ എത്തുന്ന ചിത്രത്തിൽ ഹണി റോസാണ് നായിക.