പ്രിയദർശൻ – മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന നൂറ് കോടിയിലധികം ബഡ്ജറ്റ് ഉള്ള ബ്രഹ്മാണ്ഡ ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിന്റെതായി പുറത്ത് വരുന്ന ഓരോ വാർത്തകളും ചിത്രങ്ങളും പ്രേക്ഷകരെ അത്ഭുതപ്പെടുത്തുന്നതും ആവേശം കൊള്ളിക്കുന്നതുമാണ്. ഇപ്പോഴിതാ ലാലേട്ടന്റെ വർക്ക്ഔട്ട് സെക്ഷന്റെ ഫോട്ടോയും സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നു. ലാലേട്ടന്റെ കട്ടത്താടിയിൽ ഉള്ള മാസ്സ് ലുക്ക് തന്നെയാണ് പ്രധാന ആകർഷണം. പ്രണവ് മോഹൻലാൽ, മധു, പ്രഭു, അർജുൻ, സുനിൽ ഷെട്ടി, മഞ്ജു വാര്യർ, കീർത്തി സുരേഷ്, കല്യാണി പ്രിയദർശൻ, നെടുമുടി വേണു, മുകേഷ്, സിദ്ദിഖ്, രഞ്ജി പണിക്കർ, ഹരീഷ് പേരാടി എന്നിങ്ങനെ ഒരു വമ്പൻ താരനിര തന്നെയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.