കോമഡി റോളുകളിലൂടെ മലയാള സിനിമയിൽ സജീവ സാന്നിധ്യമായി മാറിയ നടിയാണ് മോളി കണ്ണമാലി. ചാള മേരി എന്ന കഥാപാത്രം ബിഗ് സ്ക്രീനിലും മിനിസ്ക്രീനിലും മോളിക്ക് നേടിക്കൊടുത്ത ആരാധകരുടെ എണ്ണം ചെറുതൊന്നുമല്ല.ഇപ്പോൾ താരം വീണ്ടും ചർച്ചയാകുകയാണ്. മലയാള മനോരമയുടെ പ്രതിമാസ പതിപ്പായ ആരോഗ്യത്തിന്റെ പുതിയ ലക്കത്തിന്റെ കവർ ഗേളായി എത്തിയിരിക്കുന്നത് മോളി കണ്ണമാലിയാണ്. കറുപ്പിന്റെ കരുത്ത് എന്ന വിഷയത്തിൽ മാസികയിൽ സംസാരിക്കുന്നുമുണ്ട് മോളി കണ്ണമാലി. താരത്തിന്റെ ഈ പുതിയ മേക്കോവർ ഏറ്റെടുത്തിരിക്കുകയാണ് പ്രേക്ഷകർ.
Molly Kannamali 🙂 pic.twitter.com/0IVtTZEV1a
— Jikku Varghese Jacob (@Jikkuvarghese) June 15, 2020