കൊറോണ കാരണം തളർന്നുപോയൊരു വർഷത്തിൽ നിന്നും പുതിയ പ്രതീക്ഷകളും ആഗ്രഹങ്ങളുമായിട്ടാണ് എല്ലാവരും 2021 നെ വരവേറ്റിരിക്കുന്നത്, കോറോണയുമായി ബന്ധപ്പെട്ട ആശങ്കകൾ ഒഴിഞ്ഞിട്ടില്ലെങ്കിലും വളരെ പ്രതീക്ഷയോടെ തന്നെയാണ് പുതിയ വർഷത്തെ എല്ലാവരും വരവേറ്റിരിക്കുന്നത്. തങ്ങളുടെ ന്യൂ ഇയർ വളരെ ആഘോഷമാക്കിയിരിക്കുകയാണ് താരങ്ങളും, ന്യൂ ഇയർ സെലിബ്രേഷൻ ചിത്രങ്ങളും വീഡിയോയും താരങ്ങൾ തങ്ങളുടെ സോഷ്യൽ മീഡിയ വഴി പങ്കുവെച്ചിട്ടുണ്ട്, അവയെല്ലാം നിമിഷനേരം കൊണ്ട് ഏറെ വൈറലാകുകയും ചെയ്തു.
കോവിഡ് നിയന്ത്രങ്ങൾ ആയതിനാൽ കുടുംബത്തോടൊപ്പം കഴിയുന്ന രീതിയിൽ ന്യൂ ഇയർ ആഘോഷമാക്കിയിരിക്കുകയാണ് താരങ്ങൾ, മലയാളത്തിലെ താരസുന്ദരിമാരുടെ ന്യൂ ഇയർ ആഘോഷചിത്രങ്ങൾ കാണാം.
കടലിനരികൾ നിൽക്കുന്ന മനോഹര ചിത്രവുമായിട്ടാണ് മീര നന്ദൻ എത്തിയത്, പുതുവർഷത്തെ ഏറെ പ്രതീക്ഷയോടെ നോക്കികാണുകയാണ് നടി റീമ, മഞ്ജു വാരിയർ, നവ്യ നായർ, ശാലിൻ സോയ, അനുശ്രീ തുടങ്ങിയ താരങ്ങളും തങ്ങളുടെ ന്യൂ ഇയർ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിട്ടുണ്ട്.