പ്രണവ് മോഹൻലാലിനെ നായകനാക്കി അരുൺ ഗോപി സംവിധാനം നിർവഹിക്കുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ മാസ്സ് ഫസ്റ്റ് ലുക്ക് പോസ്റ്ററിനെ ഏറ്റെടുത്ത് പ്രേക്ഷകരും സിനിമാലോകവും. ഇന്ന് രാവിലെ 10 മണിക്ക് പുറത്തിറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്കുവെച്ച് എല്ലാവിധ ആശംസകളും നേർന്നിരിക്കുകയാണ് മലയാള സിനിമാലോകം. മോഹൻലാൽ, മഞ്ജു വാര്യർ, നിവിൻ പോളി, ടോവിനോ തോമസ്, ആസിഫ് അലി, ഗോകുൽ സുരേഷ്, പ്രയാഗ മാർട്ടിൻ, പീറ്റർ ഹെയ്ൻ, അജു വർഗീസ്, സിജു വിൽസൺ എന്നിങ്ങനെ മലയാളത്തിലെ ഒട്ടുമിക്ക താരങ്ങളും ചിത്രത്തിന് ആശംസകളുമായി എത്തിയിട്ടുണ്ട്.
മുളകുപ്പാടം ഫിലിംസിന്റെ ബാനറിൽ ടോമിച്ചൻ മുളകുപ്പാടം നിർമിക്കുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ട് ഒരു റൊമാന്റിക് അഡ്വെഞ്ചറസ് മൂവി ആണെന്നാണ് റിപ്പോർട്ടുകൾ. ചിത്രത്തിൽ പ്രണവ് സർഫിങ്ങും ഒരു മാസ്സ് ട്രെയിൻ ഫൈറ്റും നടത്തുന്നുണ്ട്. പുതുമുഖം റേച്ചൽ ഡേവിഡ് നായികയാകുന്ന ചിത്രത്തിൽ മനോജ് കെ ജയൻ, ഗോകുൽ സുരേഷ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ജനുവരി 25ന് ചിത്രം തീയറ്ററുകളിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.