സണ്ണി വെയ്നും മഞ്ജു വാര്യരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മലയാളത്തിലെ ആദ്യ ടെക്നോ – ഹൊറർ ചിത്രം ചതുർമുഖം നാളെ തീയറ്ററുകളിലെത്തുന്നു. രഞ്ജീത് കമല ശങ്കർ,സലീൽ വി എന്നിവർ ചേർന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആസിഫ് അലി നായകനായ കോഹിനൂറിന്റെ തിരക്കഥ രചിച്ചത് ഇരുവരും ചേർന്നായിരുന്നു. മഞ്ജു വാര്യർ പ്രൊഡക്ഷൻസും ജിസ്ടോംസ് മൂവീസിന്റെ ബാനറിൽ ജിസ്സ് ടോംസ്സും ജസ്റ്റിൻ തോമസും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് അഭയകുമാർ കെ, അനിൽ കുര്യൻ എന്നിവർ ചേർന്നാണ്. അഭിനന്ദ് രാമാനുജമാണ് ഛായാഗ്രഹണം. സംഗീതം, പശ്ചാത്തല സംഗീതം ഡോൺ വിൻസെന്റ്. ചിത്രത്തിന്റെ ട്രെയ്ലറും ‘മായകൊണ്ട്’ എന്ന ഗാനവും ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.
മഞ്ജു, സണ്ണി എന്നിവരെ കൂടാതെ അലൻസിയർ, രഞ്ജി പണിക്കർ തുടങ്ങിയരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. സൻജോയ് അഗസ്റ്റിൻ, ബിബിൻ ജോർജ്, ലിജോ പണിക്കർ, ആന്റണി കുഴിവേലിൽ എന്നിവർ കോ-പ്രൊഡ്യൂസ് ചെയ്യുന്ന ചിത്രത്തിൽ ബിനീഷ് ചന്ദ്രനാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. കല – നിമേഷ് എം താനൂർ, എഡിറ്റിംഗ് – മനോജ്, മേക്കപ്പ് – രാജേഷ് നെന്മാറ, കോസ്റ്റ്യൂം – സമീറ സനീഷ്, വിഎഫ്എക്സ് – പ്രോമിസ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ – സ്യമന്തക് പ്രദീപ്, പ്രൊഡക്ഷൻ കൺട്രോളർ – ഷബീർ മലവട്ടത്ത്, സ്റ്റിൽസ് – രാഹുൽ എം സത്യൻ, ഡിസൈൻസ് – ഗിരീഷ് വി സി.