മഴവില്‍ മനോരമയിലെ ജനപ്രിയ പരമ്പരയായ മഞ്ഞുരുകും കാലം എന്ന സിനിമയിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് മോനിഷ. പരമ്പരയില്‍ ജാനിക്കുട്ടി എന്ന കേന്ദ്ര കഥാപാത്രത്തെ ആയിരുന്നു താരം അവതരിപ്പിച്ചത്. മഞ്ഞുരുകും കാലം എന്ന പരമ്പരയിലൂടെ തന്നെയായിരുന്നു താരത്തിന് അരങ്ങേറ്റവും.
വയനാട് ബത്തേരി ആണ് മോനിഷയുടെ യഥാര്‍ത്ഥ സ്വദേശം. വയനാട്ടില്‍ നിന്നാണ് താരം അഭിനയ ലോകത്തേക്ക് എത്തിയതും. സിനിമയില്‍ സജീവമായി നില്ക്കുമ്പോള് തന്നെയായിരുന്നു താരം വിവാഹം കഴിച്ചത്. ഇപ്പോള്‍ ചാക്കോയും മേരിയിലും നീലാംബരി എന്ന കഥാപാത്രത്തെ ആണ് മോനിഷ പ്രേക്ഷക ശ്രദ്ധ നേടിയത്.
പരമ്പരയിലെ കേന്ദ്ര കഥാപാത്രത്തെ തന്നെയാണ് വീണ്ടും താരത്തിന്റെ അവതരിപ്പിക്കാന്‍ അവസരം കിട്ടിയത്. വിവാഹ വാര്‍ത്തയും വിവാഹ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായിരുന്നു. സോഷ്യല്‍ മീഡിയയില്‍ വളരെ അധികം സജീവമായ താരത്തിന്റെ പുതിയ മേക്കോവര്‍ ആണ് ആരാധകരെ ഇപ്പോള്‍ അമ്പരപ്പിക്കുന്നത്. തനി നാടന്‍ ലുക്കിലാണ് താരം പരമ്പരയില്‍ തിളങ്ങിയത്. അതു കൊണ്ട് തന്നെ പുതിയ ലുക്കിലുള്ള താരത്തിന്റെ ചിത്രം കണ്ട് ആരാധകര്‍ ഞെട്ടിയിരിക്കുകയാണ്. ചിത്രം ചുരുങ്ങിയ സമയം കൊണ്ടാണ് ആരാധകര്‍ ഏറ്റെടുത്തത്.