മലയാള മിനി സ്ക്രീൻ ചരിത്രത്തിൽ തന്നെ റേറ്റിങ്ങിൽ മുൻനിരയിൽ നിൽക്കുന്ന സീരിയലുകളിൽ ഒന്നായിരുന്നു മഞ്ഞുരുകും കാലം. സീരിയലിലെ ജാനികുട്ടി എന്ന കഥാപാത്രം ആരും മറക്കാൻ സാധ്യതയില്ല. മോനിഷയാണ് ഈ കഥാപാത്രത്തെ അവതരിപ്പിച്ചത്. മുൻ നിര നായികമാർക്കൊപ്പം തന്നെ ചുരുങ്ങിയ കഥാപാത്രങ്ങൾ കൊണ്ട് മോനിഷയ്ക്ക് ടെലിവിഷൻ മേഖലയിൽ തന്റെ സ്ഥാനം ഉറപ്പിക്കാനും സാധിച്ചു. ഇപ്പോൾ താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽ മീഡിയ ഒന്നാകെ.
രണ്ടുവർഷം മുൻപായിരുന്നു താരത്തിന്റെ വിവാഹം നടക്കുന്നത്. വിവാഹ ചിത്രങ്ങളും വീഡിയോയും എല്ലാം സോഷ്യൽ മീഡിയ വഴി വൈറലും ആയിരുന്നു.