ജയസൂര്യയുടെ കരിയറിലെ വലിയ ഹിറ്റുകളിൽ ഒന്നായിരുന്നു 2013ൽ തിയറ്ററുകളിൽ എത്തിയ ഫിലിപ്സ് ആൻഡ് മങ്കി പെൻ. സനൂപ് പ്രധാന കഥാപാത്രത്തിൽ എത്തിയ ചിത്രം സംവിധാനം ചെയ്തത് റോജിൻ തോമസും ഷാനിൽ മുഹമ്മദും ചേർന്നാണ്.
ഈ വിജയചിത്രത്തിന്റെ കൂട്ടുകെട്ട് മറ്റൊരു ചിത്രത്തിനായി ഒരുങ്ങുകയാണ്.ജയസൂര്യ തന്നെയാണ് ചിത്രത്തിൽ പ്രധാന കഥാപാത്രമായി എത്തുന്നത്.റോജിൻ തോമസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
മങ്കിപെൻ ഒരുക്കിയ ഫ്രൈഡേ ഫിലിം ഹൗസ് തന്നെയാണ് ഈ ചിത്രവും നിർമിക്കുന്നത്.ജയസൂര്യയുടെ കരിയറിലെ ഏറ്റവും വലിയ ഹിറ്റായ ആട് 2 നിർമിച്ചത് വിജയ് ബാബു ആയിരുന്നു.ചിത്രത്തിന്റെ മറ്റ് വിശേഷങ്ങൾ പുറത്ത് വിട്ടിട്ടില്ല.